ബിഹാര്‍ സ്വദേശിയായ കെട്ടിട നിര്‍്മ്മാണ തൊഴിലാളി കാരാറുകാരന്റെ തലയ്ക്ക് ചുറ്റികകൊണ്ടടിച്ചു
May 30, 2012, 16:23 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കെട്ടിട നിര്‍മ്മാണ കരാറുകാരന്റെ തലയ്ക്ക് ബിഹാര്‍ സ്വദേശിയായ തൊഴിലാളി ചുറ്റികകൊണ്ടടിച്ചു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം താമസിക്കുന്ന ശിവദാസനാണ് (37) അക്രമത്തിന് ഇരയായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവദാസനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച
വൈകീട്ട് ബിഹാര്‍ സ്വദേശിയായ തൊഴിലാളി കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് ശിവദാസന്റെ തലയ്ക്ക് ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. 450 രൂപയാണ് ശിവദാസന്‍ തൊഴിലാളിക്ക് കൂലിയായി നല്‍കിയിരുന്നത്. 500 രൂപ വേണമെന്ന് ബിഹാര്‍ സ്വദേശി ആവശ്യപ്പെട്ടെങ്കിലും ശിവദാസന്‍ വഴങ്ങിയില്ല. ഇതേതുടര്‍ന്നാണ് തൊഴിലാളി ചുറ്റികകൊണ്ട് ശിവദാസനെ അടിച്ചത്. തലപൊട്ടി രക്തം വാര്‍ന്നൊഴുകിയ നിലയില്‍ ശിവദാസനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നുച്ചവരെയും ശിവദാസന്‍ അപകടനില തരണം ചെയ്തിട്ടില്ല. ശിവദാസന്റെ കീഴില്‍ ഇന്നലെ അക്രമം തൊഴിലാളിയുള്‍പ്പെടെ നിരവധി ബിഹാര്‍ സ്വദേശികള്‍ കെട്ടിട നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെടുന്നുണ്ട്. ശിവദാസന്‍ അക്രമിക്കപ്പെട്ടതോടെ പോലീസ് അന്വേഷണവും നാട്ടുകാരുടെ പ്രതിഷേധവും ഭയന്ന് ബിഹാര്‍ സ്വദേശികളായ മറ്റ് തൊഴിലാളികള്‍ കാഞ്ഞങ്ങാട്ട് നിന്നും കൂട്ടത്തോടെ മുങ്ങി.
Keywords: Bihar native, Attack, Contractor, Kanhangad