വിജിലന്‍സ് റെയ്ഡിനെത്തിയപ്പോള്‍ ബിവറേജസ് ജീവനക്കാരന്‍ പണം ചുരിട്ടിയെറിഞ്ഞു
Aug 20, 2012, 18:42 IST
കാഞ്ഞങ്ങാട്: പുതിയകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് കോര്‍പ്പറേഷന്റെ ചില്ലറ വിദേശ മദ്യ വില്‍പ്പനശാലയില്‍ കാസര്‍കോട് വിജിലന്‍സ് ഡി വൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തി. വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയ ഉടന്‍ മദ്യശാലയിലെ ജീവനക്കാരന്‍ 1550 രൂപ ഗോഡൗണിലേക്ക് ചുരുട്ടി എറിഞ്ഞത് ഈ മദ്യശാലയ്‌ക്കെതിരെ വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബലപ്പെടുത്തുന്ന സംഭവമാണ്.
മദ്യശാലയില്‍ നിന്ന് വന്‍തോതില്‍ മദ്യം കരിഞ്ചന്തയിലേക്ക് മറിച്ച് വില്‍ക്കുന്നതിന് ഇവിടുത്തെ ചില ജീവനക്കാര്‍ കൂട്ടുനില്‍ക്കുന്നതായും സൂചനയുണ്ടായിരുന്നു. കരിഞ്ചന്തയില്‍ മദ്യം വില്‍ക്കുന്ന സംഘത്തിന് ഈ മദ്യശാലയിലെ നീണ്ട ക്യൂവിലും എപ്പോഴും പ്രത്യേക പരിഗണനയാണ് ജീവനക്കാര്‍ നല്‍കിവരുന്നതെന്ന ആക്ഷേപവും ശക്തമാണ്.
വിജിലന്‍സ് സംഘത്തെ കണ്ടപ്പോള്‍ ഗോഡൗണിലേക്ക് പണം ചുരുട്ടി എറിഞ്ഞ ജീവനക്കാരനെ സംഘം വിശദമായി ചോദ്യം ചെയ്തു. ഇവിടുത്തെ മേശ വലിപ്പ് പരിശോധിച്ചപ്പോള്‍ കണക്കില്‍പ്പെടാത്ത 11,088 രൂപ കണ്ടെത്തി. കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെങ്കിലും വ്യക്തമായ വിശദീകരണം നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. മാസങ്ങള്‍ക്ക് മുമ്പ് കമ്പ്യൂട്ടര്‍ കേടായതിനെതുടര്‍ന്നാണ് അധികപണം ഉണ്ടാകാന്‍ ഇടയായതെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും കമ്പ്യൂട്ടര്‍ തകരാറിലായതായ കാര്യം കോര്‍പ്പറേഷന്റെ ഉത്തരവാദപ്പെട്ട ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി.
കൃത്യമായ ഇടവേളകളിലുള്ള പരിശോധനയും അടിക്കടിയുള്ള സ്റ്റോക്ക് കണക്കെടുപ്പും ബിവറേജ് കോര്‍പ്പറേഷനില്‍ താളം തെറ്റിയിരിക്കുകയാണ്. വില കുറഞ്ഞ ജനപ്രിയ ബ്രാന്‍ഡുകള്‍ പൂഴ്ത്തിവെക്കുന്നത് പതിവാണ്. സ്വകാര്യ മദ്യകമ്പനികളുടെ എക്‌സിക്യൂട്ടീവ്മാര്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഓരോ ചില്ലറ വില്‍പ്പനശാലയും സന്ദര്‍ശിച്ച് തങ്ങളുടെ ബ്രാന്‍ഡ് കൂടുതല്‍ വില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പണവും സമ്മാനങ്ങളും നല്‍കാറുണ്ട്.
ബിവറേജ് കോര്‍പ്പറേഷന്റെ എംഡി തന്നെ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സ് നിര്‍മ്മിക്കുന്ന 'ജവാന്‍' എന്ന ബ്രാന്‍ഡിന്റെ വില്‍പ്പന കുറക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നത് സ്വകാര്യ വിദേശമദ്യ കമ്പനികളില്‍ നിന്ന് പാരിതോഷികം വാങ്ങിക്കൊണ്ടാണെന്ന് വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മറ്റ് പല ജനപ്രിയ ബ്രാന്‍ഡുകളും ഇത്തരത്തില്‍ പൂഴ്ത്തിവെച്ച് വില്‍പ്പന അട്ടിമറിക്കുന്നതായും കണ്ടെത്തി.
തിരക്കേറിയ സമയത്തിന്റെ മറ പിടിച്ച് നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന ഉപഭോക്താക്കള്‍ അപമാനഭാരം ഭയന്ന് പുറത്ത് പറയാന്‍ മടിക്കുന്നത് പലപ്പോഴും ജീവനക്കാര്‍ക്ക് സൗകര്യമായിട്ടുണ്ട്. മദ്യം വാങ്ങിയാല്‍ കൃത്യമായി ബാക്കിപ്പണം തിരിച്ചുനല്‍കാതെ ജീവനക്കാര്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നതായും പരാതിയുണ്ട്. കേരളത്തില്‍ ഒരു വര്‍ഷം ചെറുതും വലുതുമായ 44 കോടി കുപ്പികള്‍ ബിവറേജ് ചില്ലറ വിദേശ മദ്യ വില്‍പ്പന ശാലകളില്‍ നിന്ന് വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഓരോ കുപ്പിക്കും ഒരു രൂപ ബാക്കി നല്‍കാതിരുന്നാല്‍ പ്രതിവര്‍ഷം ഉപഭോക്താക്കളില്‍നിന്ന് 44 കോടി രൂപയാണ് ജീവനക്കാരുടെ പോക്കറ്റിലെത്തുന്നതെന്നാണ് കണക്ക്.

Keywords: Vigilance raid, Beverages corporation, Puthiyakotta, Kanhangad, Kasaragod