വെള്ളിക്കോത്ത് സംഘര്‍ഷം; പോലീസ് അന്വേഷണം ആരംഭിച്ചു
Jul 19, 2012, 16:36 IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയും കൂട്ടി പറശ്ശിനിക്കടവിലേക്ക് പോയതിനെതുടര്‍ന്ന് വെള്ളിക്കോത്ത് കഴിഞ്ഞദിവസം ഉണ്ടായ കൂട്ടത്തല്ലിനെ ക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. വെള്ളിക്കോത്ത് സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് സ്ഥിരമായി സംഘടിക്കുന്ന പൂവാലന്മാരെ നിലക്ക് നിര്‍ത്താനും പോലീസ് നടപടിയെടുത്തു.
കഴിഞ്ഞ ദിവസം വെള്ളിക്കോത്തെത്തിയ ഇലക്ട്രീഷ്യന്‍ ജോലി ചെയ്യുന്ന പെരളത്ത് ബന്ധുവീട്ടില്‍ താമസിക്കുന്ന ചാളക്കടവ് സ്വദേശിയും അതിഞ്ഞാല്‍ കേന്ദ്രീകരിച്ച് അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന രാവണീശ്വരം പാണന്തോട്ടെ യുവാവ് രാവണീശ്വരം ഹൈസ്‌ക്കൂളില്‍ പ്ലസ്ടു പഠിക്കുന്ന വിദ്യാര്‍ത്ഥിയും ഒരു ഓട്ടോ ഡ്രൈവറും ഉള്‍പ്പെടുന്ന സംഘം വെള്ളിക്കോത്തെത്തി നാട്ടുകാരുമായി കൊമ്പു കോര്‍ത്തിരുന്നു.
ഇവര്‍ക്കെതിരെ വ്യാപകമായ പരാതി ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളിക്കോത്ത് സ്‌കൂള്‍ പ്രവര്‍ത്തിസമയത്ത് സ്‌കൂള്‍ പരിസരത്ത് കറങ്ങുന്ന പൂവാലന്മാരെ പിടികൂടാന്‍ പ്രത്യേക പോലീസ് സ്‌ക്വാഡിനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: Bellikoth, Clash, Police enquiry, Kanhangad, Kasaragod