city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ എസ് ഐ ഉത്തംദാസിനെ സ്ഥലംമാറ്റി

ബേക്കല്‍ എസ് ഐ ഉത്തംദാസിനെ സ്ഥലംമാറ്റി
Uthamdas
കാഞ്ഞങ്ങാട്: പോലീസ് സ്റ്റേഷന്‍ പാഠശാലയും കല്യാണമണ്ഡപവുമാക്കി മാറ്റി സംസ്ഥാനത്ത് ശ്രദ്ധ പിടിച്ചുപറ്റിയ ബേക്കല്‍ എസ് ഐ ഉത്തംദാസിനെ വിദ്യാനഗറിലേക്ക് മിന്നല്‍ വേഗത്തില്‍ സ്ഥലംമാറ്റി. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ദിവസം മാങ്ങാട്ട് നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് എസ് ഐ ഉത്തംദാസ് കര്‍ശന നടപടി കൈക്കൊണ്ടതില്‍ അതൃപ്തിയുള്ള ചിലരാണ് സ്ഥലമാറ്റത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

മഞ്ചേശ്വരത്ത് നിന്ന് നേരത്തെ വിദ്യാനഗറിലേക്ക് സ്ഥലം മാറ്റിയിരുന്ന എം രാജേഷിനെ ബേക്കല്‍ എസ് ഐ ആയി നിയമിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് എസ് ഐ രാജീവനെ രാജപുരത്തേക്ക് മാറ്റി. വെള്ളരിക്കുണ്ട് എസ്‌ഐ ആയി ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്‌ഐ എം ടി മൈക്കിളിനെ നിയോഗിച്ചിട്ടുണ്ട്.

Keywords: Bekal, SI, Uthamdas, Transfer, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia