'മടിക്കൈ സദാചാര കൊല: സി.പി.എം. മറുപടി പറയണം'
May 30, 2012, 20:10 IST
Venu |
ക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് വേണുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിടികൂടപ്പെട്ട ചതുരക്കിണറിലെ ഉമേശനും പ്രജീഷ് എന്ന സുരേഷും സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരും കൊലനടന്നത് സി.പി.എമ്മിന്റെ പൊന്നാപുരം കോട്ടയായ മടിക്കൈയിലുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിച്ചതടക്കം പാര്‍ട്ടിക്കുവേണ്ടി നിരവധി കേസുകളിലെ പ്രതിയാണ് ഉമേശന്.
സദാചാര പോലീസിനെതിരെ പി.കരുണാകരന് എം.പി.യുടെയും സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്റെയും നേതൃത്വത്തില്‍ തെക്കുവടക്ക് സഖാക്കളെ വെയില് കൊള്ളിച്ച സി.പി.എമ്മിന് സ്വന്തം തട്ടകത്തില്‍ സ്വന്തം ക്രിമിനലുകള്‍ നടത്തിയ സദാചാര കൊലയെക്കുറിച്ചെന്ത് പറയാനുണ്ടെന്നറിയാന്‍ ജനങ്ങള്‍ക്ക് കൌതുകമുണ്ട്.
അക്രമവും കൊലയും കൊള്ളിവെപ്പും ഗൂഢാലോചനയും കലാപങ്ങളും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ജീവവായുവായി സ്വീകരിച്ച ഒരു പാര്‍ട്ടി സമാധാനത്തിനുവേണ്ടിയും സദാചാരപോലീസിനുമെതിരെ ജാഥ നടത്തിയത് വാസവദത്തയുടെ സദാചാര പ്രസംഗത്തെയാണോര്മ്മിപ്പിച്ചതെന്നും ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Keywords: Madikai Murder, Basheer Bellikoth, CPM, Kanhangad, Kasaragod