കാഞ്ഞങ്ങാട്ടെ കുട്ടികളെ വിറ്റ കേസിലെ പ്രതി ബഷീറിന് പെണ്‍വാണിഭസംഘവുമായും ബന്ധം
May 27, 2014, 11:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.05.2014) കാഞ്ഞങ്ങാട്ട് നിന്നും രണ്ട് കുട്ടികളെ നാല് ലക്ഷം രൂപയ്ക്ക് കര്‍ണാടകയില്‍ വിറ്റ സംഭവത്തില്‍ അറസ്റ്റിലായ മുഖ്യസൂത്രധാരന്‍ കുന്താപുരം സ്വദേശിയും ഇരിയയില്‍ താമസക്കാരനുമായ ടാക്‌സി ഡ്രൈവര്‍ ബഷീര്‍ പെണ്‍വാണിഭസംഘത്തിലെ കണ്ണിയാണെന്ന സൂചന പോലീസിന് ലഭിച്ചു.
ബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലും കാത്തുനില്‍ക്കുന്ന യുവതികളെ വശീകരിക്കുന്ന ബഷീര്‍ ഇവരെ പിന്നീട് പെണ്‍വാണിഭസംഘത്തിന് കൈമാറുകയാണെന്നാണ് വിവരം. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ബഷീര്‍ അനാശാസ്യത്തിനിടെ കാഞ്ഞങ്ങാട്ട് വെച്ച് പിടിയിലായിരുന്നുവെങ്കിലും ഇയാളുടെ രണ്ടാം ഭാര്യയുടെ സ്വാധീനംമൂലം കേസില്ലാതെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൂചന.
അതിനിടെ കുട്ടികളെ വിറ്റകേസില്‍ മുഖ്യപ്രതിയായ മംഗലാപുരത്തെ അഭിഭാഷക അഡ്വ. ആശാലതയെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആശാലതയും സംഘവും ഒരുവര്‍ഷം മുമ്പ് കാസര്‍കോട് നെല്ലിക്കുന്ന് സുനാമി കോളനിയിലെ രതീഷ് - പ്രേമ ദമ്പതികളുടെ രണ്ട് കുട്ടികളെ 1.60 ലക്ഷം രൂപയ്ക്ക് വിറ്റകേസിലും പ്രതിയാണ്.
കുട്ടികളെ ദത്തെടുക്കുന്നതിന് കൃത്യമായ നിയമങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും പാലിക്കാതെ കച്ചവട മനസ്ഥിതിയോടെയാണ് അഡ്വ. ആശാലത രംഗത്തുവരുന്നതെന്ന് പോലീസ് പറയുന്നു. കുട്ടികള്‍ മംഗലാപുരം - കുന്താപുരം ഭാഗങ്ങളിലെവിടെയോ ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Case, Police, Arrest, Investigation, Basheer, Child, Accused.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067