city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Convention | ബാർബർ - ബ്യൂടീഷ്യൻസ് വർകേർസ് യൂണിയൻ കാസർകോട് ജില്ലാ കൺവെൻഷൻ മെയ് 16ന്

കാസർകോട്: (www.kasargodvartha.com) കേരള സ്റ്റേറ്റ് ബാർബർ - ബ്യൂടീഷ്യൻസ് വർകേർസ് യൂണിയൻ (സി ഐ ടി യു) കാസർകോട് ജില്ലാ കൺവെൻഷൻ മെയ് 16ന് കാഞ്ഞങ്ങാട്ട് വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

Convention | ബാർബർ - ബ്യൂടീഷ്യൻസ് വർകേർസ് യൂണിയൻ കാസർകോട് ജില്ലാ കൺവെൻഷൻ മെയ് 16ന്

ഈ മേഖലയിലെ തൊഴിലാളികളുടെ ആവശ്യങ്ങൾ സർകാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാനും സംസ്ഥാന കമിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രടറിയേറ്റ് ധർണ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

മുടിമാലിന്യ സംസ്കരണവുമായി ബന്ധപെട്ട് തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സർകാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനും ഗുണനിലവാരമുള്ള സൗന്ദര്യ വർധക വസ്തുക്കൾ തൊഴിൽ മേഖലയിൽ ലഭ്യമാക്കുന്നതിനും സംഘടന ഇടപെടലുകൾ നടത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ കെ എസ് ശിവദാസ്, സനീഷ് കുറുഞ്ചേരി, അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.

Keywords: News, Kasaragod, Barber, Beauticians, Workers Union, Convention, Kanhangad, Chief Minister, Government, Barber - Beauticians Workers Union Kasaragod District Convention on May 16.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia