ബാര്‍ വിവാദം കൊഴുക്കുന്നു; കൗണ്‍സിലര്‍മാരെ പുറത്താക്കിയത് ലീഗിന്റെ നാടകമെന്ന് അണികള്‍
Jun 3, 2014, 11:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.06.2014) കാഞ്ഞങ്ങാട് പുതിയ ബസ്റ്റാന്‍ഡിന് സമീപത്തെ ബിജെപി മുന്‍ കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ അനുവദിക്കുന്നതിന് അനുമതി നല്‍കിയ സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെയും ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ അടക്കം 11 കൗണ്‍സിലര്‍മാര്‍ക്കെതിരെയും പാര്‍ട്ടി അണികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നു.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കല്ലൂരാവിയില്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമെതിരെ പ്രവര്‍ത്തകര്‍ ഫ്ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. ബാറിന് അനുമതി നല്‍കാന്‍ വാങ്ങിയ 66 ലക്ഷം രൂപ എവിടെ എന്ന് ചോദിച്ചാണ് ഫ്ളക്‌സ് ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടി നേതാക്കളുടെയും കൗണ്‍സിലര്‍മാരുടെയും പേരെടുത്ത് പറഞ്ഞ് പരസ്യമായ പ്രകടനം നടത്താനും പ്രവര്‍ത്തകര്‍ തയ്യാറായി.
അതിനിടെ 11 കൗണ്‍സിലര്‍മാരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പാര്‍ട്ടി നേതൃത്വത്തിന്റെ നടപടി വെറും നാടകമാണെന്ന അഭിപ്രായവും അണികള്‍ ഉന്നയിക്കുന്നു. മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശ അനുസരിച്ച് ചെയര്‍പേഴ്‌സണെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെയും തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന ശുപാര്‍ശ സംസ്ഥാന നേതൃത്വം തള്ളിയത് ഈ നാടകത്തിന്റെ ക്ലൈമാക്‌സ് ആണെന്നും അണികള്‍ കുറ്റപ്പെടുത്തുന്നു.
അലാമിപള്ളിയിലെ നക്ഷത്ര ബാറിന് അനുമതി പിന്‍വലിക്കാതിരിക്കാന്‍ എല്ലാ നാടകവും നേതൃത്വവും കൗണ്‍സിലര്‍മാരും നടത്തിയിരിക്കുകയാണെന്നാണ് ആക്ഷേപം. പാര്‍ട്ടിയില്‍ നിന്നും പുറത്തായതോടെ ചെയര്‍പേഴ്‌സണും മറ്റു കൗണ്‍സിലര്‍മാര്‍ക്കും പാര്‍ട്ടിയുടെ വിലക്കില്ലാതെ സ്വന്തം ഇഷ്ടത്തിന് കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇനി കഴിയുമെന്ന ഗുണവും നല്‍കിയത് ഒരര്‍ത്ഥത്തില്‍ ആരോപണ വിധേയര്‍ക്ക് ആശ്വാസം നേടിക്കൊടുത്തു.
ബാറിന് പ്രവര്‍ത്തിക്കാന്‍ ഇനി അനുമതി കിട്ടിയാലും അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞൊഴിയാനുള്ള അടവ് മാത്രമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള പുറത്താക്കലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബി.ജെ.പി ബാറിന് അനുമതി നല്‍കണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സി.പി.എമ്മും ബാറിന് എതിരായി നിലപാട് സ്വീകരിച്ചിട്ടില്ല.
നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറോടിയെയും കൗണ്‍സിലര്‍ അനില്‍ വാഴുന്നോറോടിയെയും ബാര്‍ വിവാദം ഉണ്ടായ ഉടനെ തന്നെ കെ.പി.സി.സി പ്രസിന്റ് വി.എം. സുധീരന്‍ പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി ബാറിന് അനുമതി നല്‍കിയ സംഭവത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ അന്വേഷണം നടത്തി കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് സമര്‍പിച്ചതായാണ് അറിയുന്നത്.
ഈ റിപ്പാര്‍ട്ട് പരിഗണിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും സൗകര്യം ചെയ്ത കൗണ്‍സിലര്‍മാര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും എല്ലാവരും ഇപ്പോള്‍ ബാറിന് അനുമതി നല്‍കിയ നടപടിയെ പുറമേക്ക് തള്ളിപ്പറയുന്നുണ്ടെങ്കിലും രഹസ്യമായി ഇപ്പോഴും ബാറിന് അനുകൂലമായി തന്നെയാണ് ചരടുവലി നടത്തുന്നത്.
Also Read:
അനാഥ സംരക്ഷണം മനുഷ്യക്കടത്തോ ?
Keywords: Kasaragod, Kanhangad, IUML, Muslim-league, Congress, BJP, CPM, Bar, Liquor, Bar license NOC: Controversy in Muslim league.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067