ബാര്‍ ലൈസന്‍സ് ഭരണപ്രതിപക്ഷ ഒത്തുകളി: വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ച് നടത്തി
May 13, 2014, 18:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.05.2014) സ്വകാര്യ ബാറിനു അനുമതി റദ്ദ് ചെയ്യാനുള്ള അവസാന അവസരം ഉപയോഗപ്പെടുത്തുന്നതില്‍ വീഴ്ച്ച വരുത്തിയ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ നിലപാട് കടുത്ത വഞ്ചനയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അമ്പൂഞ്ഞി തലക്കളായി അഭിപ്രായപ്പെട്ടു.
ആദ്യ സന്ദര്‍ഭത്തില്‍ അനുവാദത്തിന്നു മുന്നിട്ടിറങ്ങിയ ഭരണപക്ഷവും രണ്ടാം ഘട്ടത്തില്‍ ഇറങ്ങിപ്പോയ സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും മദ്യമൊഴുക്കാന്‍ ഒത്തുചേരുകയായിരുന്നു. ഭരണപ്രതിപക്ഷ കക്ഷികളുടെ ഒത്തുകളിയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികളുടെ മദ്യമാഫിയയുമായുള്ള ബന്ധം വെളിപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്‍ഡ്യ കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പൂഞ്ഞി തലക്കളായി ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ശഫീഖ് അദ്ധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണന്, സി.എച്ച്. മുത്തലിബ്, സെക്രട്ടറി പി.കെ. അബ്ദല്ല, സി.എച്. ബാലകൃഷ്ണന്, കെ.വി.പി. കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിഷേധ മാര്‍ച്ചിന് മഹമൂദ് പള്ളിപ്പുഴ, കെ.വി. പത്മനാഭന്, ധനേഷ്, ഇബ്റാഹിം മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് കുമ്പള എന്നിവര്‍ നേതൃത്വം നല്കി.

Keywords : Welfare Party, Protest, Protest, Liquor, Kanhangad Municipality, Kanhangad, Kerala.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067