ഒറ്റപ്പാലത്ത് ബാങ്ക് കവര്‍ചാശ്രമം; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍
Aug 24, 2012, 22:10 IST
കാഞ്ഞങ്ങാട്: ഒറ്റപ്പാലത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കവര്‍ചാശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടെ രണ്ട് യുവാക്കളെ ഒറ്റപ്പാലം പോലീസ് വലയിലാക്കി. മുറിയനാവിയിലെ ചായകച്ചവടക്കാരന്റെ മകനും കുശാല്‍നഗറിലെ കവര്‍ചക്കാരനായ മറ്റൊരു യുവാവുമാണ് പോലീസ് കസ്റ്റഡിയിലായത്.
സൗത്ത് ഇന്ത്യന്‍ ബാങ്കിനടുത്തുള്ള ഒരു ലോഡ്ജിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ തൊഴിലാളിയാണ് മുറിയനാവി സ്വദേശി. ബാങ്കിലേക്ക് ഈ യുവാവ് സ്ഥിരമായി ചായ നല്‍കാന്‍ പോകാറുണ്ട്. ആറുമാസത്തോളമായി ഈ ഹോട്ടലില്‍ ജോലിചെയ്യുന്ന മുറിയനാവി യുവാവ് ബാങ്കിലെ പ്രവര്‍ത്തനങ്ങളും കെട്ടിട സൗകര്യങ്ങളും നന്നായി പഠിച്ച ശേഷമാണ് കുശാല്‍ നഗറിലെ യുവാവിനോടൊപ്പം ബാങ്ക് കവര്‍ച്ചക്ക് ശ്രമിച്ചതെന്നാണ് വിവരം.
ആഗസ്ത് 16ന് പുലര്‍ച്ചെയാണ് ബാങ്ക് കെട്ടിടത്തിന്റെ പിറകിലെ ജനല്‍ കമ്പി വളച്ച് കവര്‍ച്ചാശ്രമം നടന്നത്. സ്‌ട്രോങ് റൂം തുറക്കാന്‍ ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. ബാങ്കിലെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് കവര്‍ച്ചക്കാരെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.

Keywords: Bank robbery, Attempt, Ottappalam, Kanhangad native, Arrest, Kasaragod