അക്രമകേസുകളില്‍ പ്രതിയായ യുവാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
Jan 11, 2012, 15:19 IST
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലെ കളനാട്ടെയും മാങ്ങാട്ടെയും അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായ യുവാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മാങ്ങാട് താമരക്കുഴിയിലെ അബ്ദുള്ളയുടെ മകന് എം.അബ്ദുള്‍റഹ്മാന്റെ (19) ജാ മ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (2) കോടതി തള്ളിയത്. ചൊവ്വാഴ്ച ബേക്കല്‍ എസ്ഐ ടി.ഉത്തംദാസാണ് അബ്ദുള്‍ റഹ്മാനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
അബ്ദുള്‍ റഹ്മാനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകായായിരുന്നു. ജനുവരി 4ന് കളനാട്ടും മാങ്ങാട്ടുമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായ അബ്ദുള്‍ റഹ്മാന് ഒളിവില്‍ കഴിയുകയായിരുന്നു. കളനാട്ടെ ആരാധനാലയത്തിലും സമീപത്തുള്ള നാരായണന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയ്ക്കും കല്ലെറിഞ്ഞ സംഭവത്തില്‍ അബ്ദു ള്‍ റഹ്മാന് ഉള്‍പ്പെടെ 25ഓളം പേര് പ്രതികളാണ്. മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകരായ സുധാകരന് (38), ബാലചന്ദ്ര ന് എന്നിവരെ ബൈക്ക് തട ഞ്ഞ് ഇരുമ്പു വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേ സിലും അബ്ദുള്‍ റഹ്മാന് ഉള്‍പ്പെടെയുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. നാലിന് രാത്രി ബാര ചോയിച്ചി കല്ല് പള്ളിക്കടുത്ത് ബൈക്ക് തട ഞ്ഞ് നിര്‍ത്തിയാണ് സുധാകരനെയും ബാലചന്ദ്രനെയും സംഘം ചേര്‍ന്ന് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരും കാസര്‍കോട്ടെ സ്വ കാര്യാശുപത്രിയില് ചികിത്സയിലാണ്. കളനാട്ടും മാങ്ങാട്ടുമുണ്ടായ അക്രമങ്ങളില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പ്രതികളും ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.
Keywords: Youth, bail, court, Kanhangad, Kasaragod