കാഞ്ഞങ്ങാട്ട് തണല്‍മരത്തിന്റെ ശാഖകള്‍ വെട്ടി നീക്കിയ നിലയില്‍
Jun 4, 2012, 13:28 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ തണല്‍ മരത്തിന്റെ ശാഖകള്‍ വെട്ടി നീക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപം ഒരു ബേക്കറി കടയ്ക്ക് സമീപത്തുള്ള ബദാംമരത്തിന്റെ ചില്ലകള്‍ അജ്ഞാത സംഘം വെട്ടി നീക്കിയത്. അടുത്തുള്ള കെട്ടിടത്തിന് മോടി കൂട്ടാന്‍വേണ്ടിയാണ് ബദാംമരത്തിന്റെ ശാഖകള്‍ മുറിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
കാഞ്ഞങ്ങാട്ടെ വിവിധ ഭാഗങ്ങളില്‍ തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരെ ഒരു സംഘടനയും ചെറുവിരല്‍പോലും അനക്കുന്നില്ല.
കാഞ്ഞങ്ങാട്ടെ വിവിധ ഭാഗങ്ങളില്‍ തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരെ ഒരു സംഘടനയും ചെറുവിരല്‍പോലും അനക്കുന്നില്ല.
Keywords: Badam Tree, Cut, Kanhangad