city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാബരി മസ്ജിദ് ദിനം: സി.പി.എം മതസൗഹാര്‍ദ കൂട്ടായ്മ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.12.2014) ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ സിപിഎം രാജ്യവ്യാപകമായി വര്‍ഗീയ വിരുദ്ധ ദിനമാചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ മതസൗഹാര്‍ദ കൂട്ടായ്മ സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും തകര്‍ക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ജനാധിപത്യമതേര ശക്തികളാകെ യോജിച്ചുപേരാടേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പി. കരുണാകരന്‍ പറഞ്ഞു. 31 ശതമാനത്തിന്റെ മാത്രം പിന്‍ബലത്തില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരിന്റെ ഭരണം ഓരോനാള്‍ പിന്നിടുമ്പോള്‍ കടുത്ത ഹിന്ദുവികാരം ഇളക്കിവിട്ട് ഇന്ത്യയുടെ മതേതര - ജനാധിപത്യ സംവിധാനങ്ങള്‍ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളാണ് നടത്തുന്നത്.

മന്ത്രി സ്വാധി നിരജ്ഞന്‍ ജ്യോതിയുടെ മതവിദ്വേഷ പ്രസംഗം ഒടുവിലത്തെ ഉദാഹരമാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ വഴിവിട്ടുപ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ തെറ്റുകള്‍ തിരുത്തിക്കാന്‍ ബാധ്യതപ്പെട്ട പ്രധാനമന്ത്രി മോഡി വെള്ളപൂശാനാണ് ശ്രമിച്ചത്. ലോകസഭയില്‍ 282 സീറ്റുണ്ടന്ന് വെച്ച് എന്തു ധിക്കാരവും കാട്ടാമെന്ന മോഡി സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ ഇന്ത്യന്‍ ജനതക്ക് മനസില്ലെന്ന പ്രഖ്യാപനമാണ് നാടെങ്ങും ഉയരുന്ന പ്രതിഷേധമെന്ന് പി. കരുണാകരന്‍ പറഞ്ഞു.

ജില്ലാ സെക്രട്ടറിയേറ്റംഗം പി. രാഘവന്‍ അധ്യക്ഷനായി. ജില്ലാ സെ്രകട്ടറി കെ.പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എ.കെ നാരായണന്‍, പി.വി.കെ പനയാല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബാബരി മസ്ജിദ് ദിനം: സി.പി.എം മതസൗഹാര്‍ദ കൂട്ടായ്മ സംഘടിപ്പിച്ചു

Keywords : Kanhangad, CPM, Kasaragod, Kerala, Meet, P. Karunakaran-MP, Babari Masjid. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia