ബി ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: ഷൂട്ടേഴ്‌സ് ഫുട്‌ബോള്‍ അക്കാദമി പടന്ന ചാമ്പ്യന്‍സ്
May 29, 2015, 09:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/05/2015) തൃക്കരിപ്പൂര്‍ മിനി സ്‌റ്റേഡിയത്തില്‍ നടന്ന ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ബി ഡിവിഷന്‍ ലീഗ് ഫുട്‌ബോളില്‍ ഷൂട്ടേഴ്‌സ് ഫുട്‌ബോള്‍ അക്കാദമി പടന്ന ജേതാക്കളായി. നാല് കളികളില്‍ നിന്ന് 10 പോയിന്റുമായി ഷൂട്ടേഴ്‌സും, വാസ്‌ക് വടക്കുംബാടും തുല്യത പാലിച്ചതിനെ തുടര്‍ന്ന് ഗോള്‍ ശരാശരിയില്‍ ഷൂട്ടേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
വിജയികള്‍ക്ക് ഡി.എഫ്.എ ട്രഷറര്‍ എം.ടി.പി.അബ്ദുല്‍ ഖാദര്‍ ട്രോഫി സമ്മാനിച്ചു. സെക്രട്ടറി വി.പി.പി അബ്ദുര്‍ റഹ് മാന്‍, ടി.വി ബാലകൃഷ്ണന്‍, സി. ദാവൂദ്, ടി.കെ.എം റഫീഖ്, ഇ. ബാലന്‍ നമ്പ്യാര്‍, ടി.വി. ഗോപാല കൃഷ്ണന്‍ ടി. ബാലന്‍ സംസാരിച്ചു.

Keywords : Trikaripur, Football, Sports, Winners, Kasaragod, Kanhangad, Kerala.