city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ബൈഡ് മാമ്പഴ വില്‍പ്പന; ബോധവല്‍ക്കരണവുമായി നിവേദിത മാതൃസമിതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.5.2014) കാര്‍ബൈഡ് മാങ്ങയുടെ വില്‍പനയ്‌ക്കെതിരെ ബോധവല്‍ക്കരണവുമായി സ്ത്രീശക്തികള്‍ മുന്നിട്ടിറങ്ങി. കാര്‍ബൈഡ് മാങ്ങകള്‍ വിറ്റഴിച്ച് കേരളത്തെ കാന്‍സര്‍ ഭൂമിയാക്കുന്ന സ്ഥിതി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കാഞ്ഞങ്ങാട് നിവേദിത മാതൃസമിതി നഗരത്തില്‍ നടത്തിയ പോസ്റ്റര്‍ പ്രചരണവും പൊതുയോഗവും ശ്രദ്ധേയമായി.

കേരളത്തിലെ കുട്ടികളും മുതിര്‍ന്നവരും വിപണിയിലെ നിറമൂറുന്ന കാര്‍ബൈഡ് മാങ്ങകള്‍ കഴിച്ച് സ്വയം ക്യാന്‍സറിനെ വരിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ആര്‍.എസ.്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

വിഷമാങ്ങ വില്‍പ്പനയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എസ്.വജ്രേശ്വരി, എച്ച്.ആര്‍.ശ്രീധരന്‍, അജാനൂര്‍ പഞ്ചായത്ത് അംഗം കെ.ബാലകൃഷ്ണന്‍, പി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കാര്‍ബൈഡ് മാമ്പഴ വില്‍പ്പന; ബോധവല്‍ക്കരണവുമായി നിവേദിത മാതൃസമിതി

കാര്‍ബൈഡ് മാങ്ങ വില്‍പ്പനയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാതൃസമിതി പ്രവര്‍ത്തകരായ അഹല്യ ടീച്ചര്‍, ശോഭന ഗണേശ്, ശ്യാമള ജനാര്‍ദ്ദനന്‍, ഓമന മുരളി, സുമരാജന്‍, ജാനകി ഗോവിന്ദ്, ശാന്ത ബാലന്‍ എന്നിവര്‍ നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു

Keywords: Kanhangad, Carbide Mango, Sale, Ladies, Kerala, Cancer, Peoples, Poster, Inaugurate, R.S.S, Health Department, Speak, Secretary, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia