ആവിക്കര-മീനാപ്പീസ് റോഡ് പുനര്‍നിര്‍മ്മിക്കുന്നു
Dec 28, 2011, 22:36 IST
കാഞ്ഞങ്ങാട്: നഗരത്തില്‍നിന്നും തീരദേശത്തേക്കുള്ള പ്രധാന റോഡായ ആവിക്കര-മീനാപ്പീസ് റോഡ് പുനര്‍നിര്‍മ്മാണം ഒരാഴ്ചക്കുള്ളില്‍ തുടങ്ങും. ഇതിനായി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായി വരുന്നതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ അറിയിച്ചു. നാലരലക്ഷം രൂപയുടെ തനതു ഫണ്ടും പദ്ധതി ഫണ്ടും ഉപയോഗിച്ചായിരിക്കും റോഡ് പുനര്‍നിര്‍മ്മിക്കുന്നത്.