ഓട്ടോറിക്ഷ ഡ്രൈവര്‍ വിറകു പുരയില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 5, 2015, 11:00 IST
അജാനൂര്‍: (www.kasargodvartha.com 05/02/2015) കാഞ്ഞങ്ങാട്ടെ ഓട്ടോറിക്ഷ ഡ്രൈവറെ തറവാട് വീട്ടിന്റെ വിറക് പുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടോട്ട് കൂലോത്ത് വളപ്പിലെ വണ്ണാര്‍ വളപ്പില്‍ സുരേശനെ (38) യാണ് തെക്കേ വെള്ളിക്കോത്തെ തറവാട് വീടിനോട് ചേര്‍ന്ന വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് പരിസരവാസികള്‍ മൃതദേഹം കണ്ടെത്തിയത്. കുടുംബ സമേതം തറവാട് വീട്ടില്‍ താമസിച്ചു വരികയായിരുന്നു സുരേശന്‍. കഴിഞ്ഞ ദിവസം ഭാര്യ ഉദുമ സ്വദേശിനി നളിനിക്കും മകന്‍ ദേവദത്തിനുമൊപ്പം സുരേശന്‍ ഭാര്യാ ഗൃഹത്തിലേക്ക് ചെന്നിരുന്നു. ഭാര്യയെയും മകനെയും ഭാര്യാഗൃഹത്തിലാക്കിയാണ് സുരേശന്‍ തറവാട് വീട്ടിലേക്ക് മടങ്ങിയത്.
അമ്മയും സഹോദരങ്ങളും അടോട്ടാണ് താമസം. ഹൊസ്ദുര്‍ഗ് പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൂലോത്ത് വളപ്പിലെ പരേതനായ അമ്പാടിയുടെയും ചിരുതയുടെയും മകനാണ്. സഹോദരങ്ങള്‍: സി ഐ ടി യു പ്രവര്‍ത്തകനും വെള്ളിക്കോത്തെ ചുമട്ടുതൊഴിലാളിയുമായ പ്രഭാകരന്‍, ഭരതന്‍ (ഇലക്ട്രീഷ്യന്‍), രാജേഷ്, രമേശന്‍ (ഇരുവരും ഗള്‍ഫ്), ശാരദ, ശ്യാമള, സുമതി, ശ്രീജ, സുമി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Auto-rickshaw, Driver, Suicide, Death, Obituary, Kanhangad, Kasaragod, Sureshan.