ഹൊസ്ദുര്‍ഗില്‍ ഓട്ടോറിക്ഷകള്‍ സമാന്തര സര്‍വ്വീസ് നടത്തരുതെന്ന് നിര്‍ദ്ദേശം
Feb 24, 2012, 15:27 IST
ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഓട്ടോറിക്ഷകള്‍ അനധികൃതമായി സമാന്തര സര്‍വ്വീസ് നടത്തരുതെന്ന് ഇതുസംബന്ധിച്ച് സബ് കളക്ടറുടെ അധ്യക്ഷതയില്‍ വിളിച്ചു കൂട്ടിയ യോഗം തീരുമാനിച്ചു. ഓട്ടോറിക്ഷകള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നുവെന്നാരോപിച്ച് മാര്‍ച്ച് ഒന്നു മുതല്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ സ്വകാര്യ ബസ് സര്‍വ്വീസ് നിര്‍ത്തി വെക്കാന്‍ ബസുടമകളുടെ സംഘടന തീരുമാനിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചുകൂട്ടിയത്. യോഗത്തില്‍ സബ് കളക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍, ജോയന്റ് ആര്‍.ടി.ഒ കെ.ബാലകൃഷ്ണന്‍, മുനിസിപ്പല്‍ സെക്രട്ടറി പി.ജി.ശശി, അഡീഷണല്‍ തഹസില്‍ദാര്‍ കെ.വി.രാമചന്ദ്രന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.വി.പ്രദീപ്, സെക്രട്ടറിമാരായ വി.എം.ശ്രീപതി, പേരൂര്‍ ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ടുമാരായ പി.വി.പത്മനാഭന്‍, എം.ഹസൈനാര്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ നെല്ലിക്കാട്ട് കുഞ്ഞബ്ദുള്ള (സി.ഐ.ടി.യു), നാരായണന്‍ കാട്ടുകുളങ്ങര, പി.പി.കൃഷ്ണന്‍ (ഐ.എന്‍.ടി.യു.സി), കെ.രാഘവന്‍, പി.പി.രവീന്ദ്രന്‍ (ബി.എം.എസ്), ജാഫര്‍ മൂവാരിക്കുന്ന് (എസ്.ടി.യു), കരീം കുശാല്‍നഗര്‍ (എസ്.ടി.ഒ) തുടങ്ങിയവര്‍ പങ്കെടുത്തു.
ഓട്ടോറിക്ഷകളുടെ അനധികൃത സമാന്തര സര്‍വ്വീസ് സംബന്ധിച്ച് ഹൈക്കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കും. പാര്‍ക്കിംഗ് പെര്‍മിറ്റ് ഇല്ലാതെ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍.ടി.ഒയ്ക്കും പോലീസിനും നിര്‍ദ്ദേശം നല്‍കി. പാര്‍ക്കിംഗ് ഏരിയ മാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കും. ഓട്ടോറിക്ഷകള്‍ ബസ് സ്റ്റോപ്പുകളില്‍ പാര്‍ക്ക് ചെയ്യരുത്. ബസുകള്‍ നിര്‍ദ്ദിഷ്ട സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തണം. ഓട്ടോകളില്‍ അമിതമായി യാത്രക്കാരെ കയറ്റുന്നത് തടയാന്‍ നടപടി എടുക്കും. കാഞ്ഞങ്ങാട്ട് മുനിസിപ്പാലിറ്റിയിലെ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് മഞ്ഞ നിറത്തില്‍ റിബ്ബന്‍ പോലെ ചായം തേച്ച് പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ നടത്താന്‍ നിശ്ചയിച്ച സ്വകാര്യ ബസ് പണിമുടക്ക് മാറ്റി വെക്കണമെന്ന് യോഗം ബസ് ഓണേഴ്‌സ് അസോസിയേഷനോട് അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍, ജോയന്റ് ആര്‍.ടി.ഒ കെ.ബാലകൃഷ്ണന്‍, മുനിസിപ്പല്‍ സെക്രട്ടറി പി.ജി.ശശി, അഡീഷണല്‍ തഹസില്‍ദാര്‍ കെ.വി.രാമചന്ദ്രന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.വി.പ്രദീപ്, സെക്രട്ടറിമാരായ വി.എം.ശ്രീപതി, പേരൂര്‍ ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ടുമാരായ പി.വി.പത്മനാഭന്‍, എം.ഹസൈനാര്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ നെല്ലിക്കാട്ട് കുഞ്ഞബ്ദുള്ള (സി.ഐ.ടി.യു), നാരായണന്‍ കാട്ടുകുളങ്ങര, പി.പി.കൃഷ്ണന്‍ (ഐ.എന്‍.ടി.യു.സി), കെ.രാഘവന്‍, പി.പി.രവീന്ദ്രന്‍ (ബി.എം.എസ്), ജാഫര്‍ മൂവാരിക്കുന്ന് (എസ്.ടി.യു), കരീം കുശാല്‍നഗര്‍ (എസ്.ടി.ഒ) തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Auto-rickshaw, Hosdurg, Kanhangad, Kasaragod