പരമ്പര മോഷ്ടാക്കള്‍ കവര്‍ന്നത് 30 ഓട്ടോ, 8 ഓട്ടോകള്‍ കണ്ടെത്തി, 3 പേര്‍ അറസ്റ്റില്‍
Sep 10, 2013, 17:07 IST
കാഞ്ഞങ്ങാട്: വാഹനങ്ങള്‍ കവര്‍ചചെയ്ത് എഞ്ചിനും ചേസീസ് നമ്പറും മാറ്റി വില്‍പന നടത്തുന്ന വര്‍ക്ക്‌ഷോപ്പ് ഉടമയടക്കം മൂന്ന് പേരെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മോഷ്ടിച്ച എട്ട് ഓട്ടോകളും പോലീസ് കണ്ടെടുത്തു. ഹോസ്ദുര്‍ഗ് കടപ്പുറത്തെ കണ്ടത്തില്‍ പി.വി. റഷീദ് എന്ന പുക റഷീദ് (36), ഓട്ടോഡ്രൈവറും വാഹന ബ്രോക്കറുമായ ആവിയിലെ എം.കെ. മജീദ് ഹാജി (56), കുശാല്‍ നഗറിലെ ശ്രീഗണേഷ് വര്‍ക്ക്‌ഷോപ്പ് ഉടമ ഗണേശന്‍ (55) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. തമ്പാന്‍, സി.ഐ. ബാബു പെരിങ്ങേയത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. വാഹനങ്ങളുടെ ചേസീസ് നമ്പറുകള്‍ മാറ്റാനുപയോഗിക്കുന്ന അച്ചുകളും കണ്ടെത്തിയിട്ടുണ്ട്.
റഷീദാണ് വാഹനങ്ങള്‍ മോഷ്ടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പകല്‍ സമയങ്ങളിലാണ് റഷീദ് ഓട്ടോ മോഷണം നടത്തുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയുടെ വയറുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് താക്കോല്‍ ഉപയോഗിക്കാതെ സ്റ്റാര്‍ട്ട് ചെയ്ത് കാഞ്ഞങ്ങാട്ടെത്തിക്കുകയാണ് പതിവ്. മജീദിനെ ഓട്ടോ ഏല്‍പിച്ചശേഷം പ്രതിഫലം വാങ്ങും.
മജീദാണ് ഓട്ടോ വര്‍ക്ക്‌ഷോപ്പില്‍ എത്തിക്കുന്നത്. പഴയ ഓട്ടോയുടെ ആര്‍.സിയിലുള്ള എഞ്ചിന്‍ നമ്പറും ചേസീസ് നമ്പറും മോഷ്ടിക്കുന്ന ഓട്ടോകളില്‍ പതിച്ച് മറിച്ച് വില്‍ക്കുകയാണ് പതിവ്. കെയല്‍വെല്‍ ആശുപത്രിക്ക് മുന്നില്‍ നിന്നും വിദ്യാനഗര്‍ സ്‌റ്റേഡിയത്തിനടത്തു നിന്നും ഓട്ടോകള്‍ മോഷ്ടിച്ചതായി പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി.
Also read:
കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ഇടതുമുന്നണി രാപകല്‍ സമരത്തിലും പങ്കെടുത്തതായി മൊഴി

Advertisement: