ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു
Mar 11, 2015, 11:37 IST
നീലേശ്വരം: (www.kasargodvartha.com 11/03/2015) ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നീലേശ്വരം തൈക്കടപ്പുറത്തെ നൂറുദ്ദീന്റെ മകന്‍ ഷെരീഫിനാണ് (33) കുത്തേറ്റത്. സംഭവത്തില്‍ തൈക്കടപ്പുറത്തെ ലാലു എന്നയാള്‍ക്കെതിരെ നീലേശ്വരം പോലീസ് വധശ്രമത്തിന് കേസെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം 6.45 മണിയോടെ തൈക്കടപ്പുറം ജംഗ്ഷനില്‍ മദ്യലഹരിയില്‍ യുവാവ് സോഡാകുപ്പികള്‍ നടുറോഡില്‍ എറിഞ്ഞുടച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് കുത്തിയത്.
കുത്തേറ്റ് റോഡില്‍ വീണ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന ഷെരീഫിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nileshwaram, Auto-rickshaw, Stabbed, Driver, Injured, Hospital, Treatment, Kasaragod, Kanhangad.
Advertisement: