ഓട്ടോറിക്ഷ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
Jul 28, 2015, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/07/2015) ഓട്ടോ റിക്ഷ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തോയമ്മലിലെ കൃഷ്ണന്‍ - തമ്പായി ദമ്പതികളുടെ മകനും ഓട്ടോ ഡ്രൈവറുമായ സുരേഷ് കുമാര്‍ (33) ആണ് മരിച്ചത്. ഹൊസ്ദുര്‍ഗ് കാരാട്ടുവയലിലുള്ള സഹോദരി സാവിത്രിയുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ശബരിമല ദര്‍ശനം കഴിഞ്ഞ് കുറച്ച് ദിവസം മുമ്പ് നാട്ടില്‍ മടങ്ങിയെത്തിയ സുരേഷ് കുമാര്‍ സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച സഹോദരി തൊഴിലുറപ്പ് ജോലിക്ക് വീട്ടില്‍ നിന്ന് പുറത്തുപോയിരുന്നു. വൈകിട്ട് സാവിത്രി തിരിച്ചുവരുമ്പോള്‍ വീട്ടു മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഭാര്യ: അനിത. മക്കള്‍: ആദിത്യന്‍, ആദിഷ്. സഹോദരങ്ങള്‍: സാവിത്രി, സതീശന്‍ (ഡ്രൈവര്‍), ശ്രീധരന്‍ (കുവൈത്ത്).
Keywords : Kanhangad, Suicide, Death, Obituary, Youth, House, Suresh Kumar.
Advertisement: