നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ടെലിഫോണ്‍ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
Dec 22, 2014, 12:38 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 22.12.2014) നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ടെലിഫോണ്‍ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. നര്‍ക്കിലക്കാട് അമ്പത്തിയാറ് തട്ടില്‍ തൊട്ടിയില്‍ സ്വദേശിയും എറണാകുളം ആലുവയിലെ കിറ്റക്‌സ് കമ്പനി ജീവനക്കാരനുമായ ജന്‍സനാണ് (27) മരിച്ചത്.
ഞായറാഴ്ച രാത്രി 8.30 മണിയോടെ നര്‍ക്കിലക്കാട് തെക്കേ ബസാറിലാണ് അപകടം. സുഹൃത്തിനോടൊപ്പം വെള്ളരിക്കുണ്ടിലേക്ക് വന്ന ജന്‍സണ്‍ തിരിച്ച് സ്വന്തം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് ഓടിച്ചുപോകുന്നതിനിടെ തെക്കേ ബസാറില്‍ നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും വെള്ളരിക്കുണ്ട് പോലീസും എത്തി ഓട്ടോയ്ക്കകത്ത് കുടുങ്ങിയ ജന്‍സണേയും സുഹൃത്ത് ഷിനുവിനെയും പുറത്തെടുത്ത് വെള്ളരിക്കുണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ജന്‍സണ്‍ മരിച്ചിരുന്നു. ഷിനുവിന്റെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് ജന്‍സണ്‍ എറണാകുളത്ത് നിന്ന് നാട്ടിലെത്തിയത്. യുവാവിന്റെ ദാരുണാന്ത്യം നാടിനെ കണ്ണീരിലാഴ്ത്തി. ജോസ് - മേരിക്കുട്ടി ദമ്പതികളുടെ മകനാണ് ജന്‍സണ്‍. പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരനായ ജെയ്‌സണ്‍ ഏക സഹോദരനാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Vellarikundu, Accident, Death, Obituary, Kasaragod, Kanhangad, Auto Driver, Auto-rickshaw, Jansan.
Advertisement: