city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോയില്‍ പൂഴി ലോറിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്ക് ഗുരുതരം

ഓട്ടോയില്‍ പൂഴി ലോറിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: ഓട്ടോയില്‍ പൂഴി ലോറിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവരുടെ നില ഗുരുതരം. ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെ കാഞ്ഞങ്ങാട് സര്‍ജി കെയര്‍ ആശുപത്രിക്ക് സമീപമാണ് അപകടം.

അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അരയി പാലക്കാല്‍ ശശിയുടെ മകന്‍ ജയരാജന്‍(35), പാലക്കാല്‍ പുളിയംതോട്ടെ പൊക്കന്റെ ഭാര്യ നാരായണി(60), നാരായണിയുടെ സഹോദരന്‍ രാജന്‍(40), രാജന്റെ ഭാര്യ ശ്രീജ(35), മകള്‍ ദുര്‍ഗ ഹയര്‍ സെക്കണ്ടി സ്‌കൂളിലെ പത്താംതരം വിദ്യാത്ഥിനി ശ്രുതി(15) എന്നിവര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ജയരാജനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓട്ടോയില്‍ പൂഴി ലോറിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്ക് ഗുരുതരം

കിഴക്കുംകര മണലില്‍ ബന്ധുവിന്റെ മരണ വിവരമറിഞ്ഞ് പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇവര്‍ സഞ്ചിരിച്ച കെ.എല്‍ 60 എ 556 നമ്പര്‍ ഓട്ടോ റിക്ഷ പൂര്‍ണ്ണമായി തകര്‍ന്നു. ഓട്ടോയിലിടിച്ച പൂഴി ലോറി നിര്‍ത്താതെ ഓടിച്ചുപോയി. പൂഴിലോറിയെ കണ്ടെത്താന്‍ ഹൊസ്ദുര്‍ഗ് പോലീസ് ഊര്‍ജിതമായ അന്വേഷണം അരംഭിച്ചിട്ടുണ്ട്. അതേസമയം പോലീസിന്റെ കണ്ണുവെട്ടിച്ച് ഇടവഴിയിലൂടെ പൂഴി കൊണ്ടുപോകുന്ന വാഹനങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്.

Keywords:  Auto-rickshaw, Accident, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia