ഓട്ടോ ഡ്രൈവര്‍ റബ്ബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Dec 30, 2014, 13:00 IST
രാജപുരം: (www.kasargodvartha.com 30.12.2014) ഓട്ടോ റിക്ഷ ഡ്രൈവറെ റബ്ബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം കൊല്ലറംകോട്ട് ചെനിയന്റെ മകന്‍ രഞ്ജിത്തിനെ (25)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന രഞ്ജിത്തിനെ പുലര്‍ച്ചെ കിടപ്പുമുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് ചേറ്റുകല്ലില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ റബ്ബര്‍ മരത്തില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രഞ്ജിത്തിന്റെ മരണത്തില്‍ അനുശോചിച്ച് ചുള്ളിക്കരയില്‍ ഹര്‍ത്താല്‍ ആചരിച്ചു.
രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords : Rajapuram, Kanhangad, Kerala, Auto-rickshaw, Driver, Suicide, Ranjith, Auto driver found dead hanged.