മദ്യപിച്ച് വാഹനമോടിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍
Apr 10, 2012, 14:00 IST
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വാഹനമോടിച്ച ഓട്ടോ ഡ്രൈവറെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ എരിക്കുളത്തെ പുതിയ പുരയില്‍ ടി.പി. ഷൈനേഷിനെയാണ് (25) ഹൊസ്ദുര്‍ഗ് എസ്.ഐ വി.ഉണ്ണികൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം നോര്‍ത്ത് കോട്ടച്ചേരിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം അതിഞ്ഞാലില്‍ നിന്നും പുതിയ കോട്ടയിലേക്ക് ഷൈനേഷ് മദ്യ ലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെ.എല്‍ 60 ബി 325 നമ്പര്‍ ബൈക്ക് പിടികൂടുകയായിരുന്നു.
Keywords: Kasaragod, Kanhangad, Liqour, Auto Driver, Arrest,