ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്
Aug 8, 2012, 18:25 IST
ബുധനാഴ്ച രാവിലെ 11 മണിയോടെ പടന്നക്കാട് നെഹ്‌റു കോളേജിന് സമീപത്താണ് അപകടമുണ്ടായത്. എതിരെ വരികയായിരുന്ന വാഹനത്തില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വസ്ത്രമെടുക്കാനായി ചെറുവത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് അഞ്ചംഗ കുടുംബം ഓട്ടോയി ല്‍ വരുമ്പോഴാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ കൊവ്വല്‍പള്ളിയിലെ ലക്ഷ്മി മേഘന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Auto rickshaw, Accident, Padnakkad, Injured, Kanhangad, Kasaragod