സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പനക്കാര്‍ ജാഗ്രതൈ
May 26, 2015, 16:44 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2015) ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് സ്‌കൂള്‍, കോളജ് പരിസരങ്ങളിലെ കടകളില്‍ പരിശോധന നടത്താന്‍ എക്‌സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയോഗം തീരുമാനിച്ചു. വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും അനധികൃത മദ്യകടത്തും തടയുന്നതിനും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തീരുമാനമായി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രധാന അധ്യാപകരുടെ യോഗത്തിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊളളും.
കഴിഞ്ഞ ഒരു മാസത്തിനിടെ 122 കളളുഷാപ്പുകളിലും രണ്ട് വിദേശമദ്യ ഷാപ്പുകളിലും എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. 25 കളളുഷാപ്പുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. 289 റെയ്ഡുകള്‍ നടത്തിയതില്‍ 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതില്‍ 30 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി. രാജന്‍, പി. വിജയന്‍, എ.കുഞ്ഞിരാമന്‍ നായര്‍ , പി. ഗോപാലന്‍ മാസ്റ്റര്‍, ജില്ലാ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ഇ. ചന്ദ്രശേഖരന്‍ നായര്‍, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വി. മധുസൂദനന്‍, എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, School, Students, Kanhangad, Drugs, Authority to instruct school surroundings for tobacco products.
Advertisement: