city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പകല്‍ കള്ളന്‍മാര്‍ സജീവം; കാഞ്ഞങ്ങാട്ട് ഷട്ടര്‍ താഴ്ത്തി പള്ളിയില്‍ പോകുന്ന വ്യാപാരികള്‍ക്ക് മുന്നറിയിപ്പ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 03/07/2015) പകല്‍ കള്ളന്‍മാര്‍ സജീവമായതോടെ കാഞ്ഞങ്ങാട്ട് വ്യപാരികള്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്. നോമ്പുതുറ സമയങ്ങളിലും, വെള്ളിയാഴ്ച ജുമുഅ സമയങ്ങളിലും വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്നവരാണ് നഗരത്തിലിറങ്ങിയത്.

നേരത്തെ കാസര്‍കോട് നഗരത്തിലും ഇത്തരം കള്ളന്‍മാര്‍ സജീവമായതോടെ പോലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാസര്‍കോടിന് പുറമെ മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നിവിടങ്ങളിലും പകല്‍ മോഷ്ടാക്കള്‍ സജീവമായിരുന്നു. സിസിടിവി സ്ഥാപിച്ച സ്ഥലങ്ങളില്‍ പോലും ധൈര്യത്തോടെയാണ് ഇവര്‍ മോഷണം നടത്തുന്നത്.

വെള്ളിയാഴ്ച ദിനങ്ങളില്‍ കച്ചവടക്കാര്‍ സാധാരണ കടയുടെ ഷട്ടര്‍ പകുതി താഴ്ത്തിയാണ് പോകാറ്. ഇതു മോഷ്ടാക്കള്‍ മുതലെടുക്കുകയാണ്. കോട്ടച്ചേരിയിലെ രാജധാനി ജ്വല്ലറിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടികളുടെ കവര്‍ച്ച നടന്നത് ഒരു വെള്ളിയാഴ്ച ദിവസം സ്ഥാപനത്തിലെ ജീവനക്കാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു. ഈ സമയം രാജധാനി ജ്വല്ലറിയുടെ ഷട്ടര്‍ താഴ്ത്തുക മാത്രമാണ് ചെയ്തത്. ഇത് മുതലെടുത്ത് ജ്വല്ലറിയുടെ പിന്‍ഭാഗത്ത് തുരങ്കമുണ്ടാക്കി അകത്ത് കടന്നാണ് പണവും സ്വര്‍ണവും ഒരു സംഘം കൊള്ളയടിച്ചത്.

ഇപ്പോള്‍ നഗരത്തിലിറങ്ങിയിട്ടുള്ള മോഷ്ടാക്കള്‍ ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പകല്‍ കള്ളന്‍മാര്‍ സജീവം; കാഞ്ഞങ്ങാട്ട് ഷട്ടര്‍ താഴ്ത്തി പള്ളിയില്‍ പോകുന്ന വ്യാപാരികള്‍ക്ക് മുന്നറിയിപ്പ്


Keywords : Robbery, Police, Merchant, Shop, Thieves, Kanhangad, Kasaragod, Kerala, Attention to shop keepers robbers around you.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia