city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവര്‍ച്ചക്കാര്‍ പിടിമുറുക്കുന്നു; വീട് പൂട്ടിപ്പോകുന്നവര്‍ ജാഗ്രതൈ

കാസര്‍കോട്: (www.kasargodvartha.com 12/04/2015) ആള്‍ താമസമില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘം ജില്ലയില്‍ വീണ്ടും സജീവമാകുന്നു. രാവിലെ പരിസരം മനസിലാക്കിയ ശേഷം രാത്രി സംഘങ്ങളായെത്തിയാണ് ഇത്തരക്കാര്‍ കവര്‍ച്ച നടത്തുന്നത്.

വാതിലുകള്‍ കുത്തിപ്പൊളിക്കുന്നതില്‍ വിദഗ്ധരായ കള്ളന്‍മാരാണ് ജില്ലയില്‍ വിലസി നടക്കുന്നത്. പോലീസ് പട്രോളിംഗ് നടക്കുന്ന സ്ഥലങ്ങളില്‍ പോലും ഇവര്‍ കവര്‍ച്ച നടത്തുന്നു. ഇതിന് ഉദാഹരണമാണ് കാസര്‍കോട് ട്രാഫിക് ജംഗ്ഷന് സമീപമുള്ള മൊബൈല്‍ കടയില്‍ ശനിയാഴ്ച രാത്രി നടന്ന കവര്‍ച്ച.

ഇവിടങ്ങളില്‍ പോലീസ് പട്രോളിംഗ് നടക്കുന്നുണ്ടെങ്കിലും മോഷ്ടാക്കള്‍ അതിവിദഗ്ധരായതിനാല്‍ കണ്ണില്‍ പെടാതെ രക്ഷപ്പെടുന്നു. വേനലവധി കുടുംബ സമേതം ആഘോഷമാക്കുന്നവരാണ് പലരും. വീടും പൂട്ടി ഉല്ലാസ യാത്രപോയി തിരിച്ചുവരുമ്പോഴേക്കും മോഷ്ടാക്കള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു തീര്‍ക്കും.

വീട്ടുകാരുടെ ജാഗ്രതക്കുറവാണ് പലപ്പോഴും വിനയാകുന്നത്. പുറത്തുനിന്നും കാണുന്നവര്‍ക്ക് വീട്ടില്‍ ആളുകളുണ്ടെന്ന തോന്നലില്‍ വീട് പൂട്ടി പുറത്തുപോകുന്നതായിരിക്കും നല്ലത്. ഉദാഹരണത്തിന് കല്യാണത്തിനോ, മറ്റു വിരുന്ന് സല്‍ക്കാരത്തിനോട് വൈകുന്നേരങ്ങളില്‍ വീടുപൂട്ടി പോകുന്നവര്‍ പുറത്തെ ലൈറ്റും, അകത്തെ ഒന്നു രണ്ട് ലൈറ്റും ഇട്ടുവെക്കണം.  www.kasargodvartha.com

ദീര്‍ഘ യാത്രക്കായി വീടുപൂട്ടി പോകുന്നവര്‍ വിവരം മുന്‍കൂട്ടി പോലീസിനെ അറിയിച്ചാല്‍ ഒരു പരിധി വരെ മോഷണം തടയാം. എന്നാല്‍ പലരും അതിന് മടിച്ചു നില്‍ക്കുകയാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ അടുത്തടുത്ത ദിവസങ്ങളിലായി വന്‍ കവര്‍ച്ച നടന്നിരുന്നു. മോഷണം വര്‍ധിച്ച ഈ സാഹചര്യത്തിലെങ്കിലും മേല്‍ നിര്‍ദേശം പാലിക്കണമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പറഞ്ഞു. താമസ സ്ഥലത്തിന്റെ കൃത്യമായ വിലാസം ഉള്‍പെടെ വീട്ടില്‍ നിന്നും എത്രദിവസം മാറിനില്‍ക്കുമെന്ന് വരെ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.  www.kasargodvartha.com

പകല്‍ നേരങ്ങളില്‍ കമ്പിളി പുതപ്പ്, പാത്രങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്നവരുടെ വേഷത്തിലെത്തുന്നവര്‍ വീടുംപരിസരവും നോക്കി വെച്ച് രാത്രി മോഷണത്തിനെത്തുന്നതും പതിവാണ്. ഇത്തരക്കാരെ വീട്ടില്‍ അധികം അടുപ്പിക്കുന്നത് നല്ലതല്ല. അന്യസംസ്ഥാന തൊഴിലാളികളുടെ വേഷത്തിലുള്ളവരും രാത്രി കവര്‍ച്ചക്കെത്തുന്നു. വീടിന് പുറത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചാല്‍ നന്ന്.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

1) വീട് പൂട്ടിപ്പോകുന്നവര്‍ ആ ദിവസങ്ങളില്‍ പാല്‍, പത്രം മുതലായവ വേണ്ടെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുക. പാലും, പത്രങ്ങളും ദിവസങ്ങളായി വീടിന്റെ വരാന്തയില്‍ കണ്ടാല്‍ കള്ളന്‍മാര്‍ ഉറപ്പിക്കും, ഇവിടെ ആള്‍താമസമില്ലെന്ന്.

2)സ്വര്‍ണാഭരണങ്ങള്‍ ഉള്‍പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക.
www.kasargodvartha.com
3) രാത്രി വീടിന് പുറത്ത് ലൈറ്റിടണം. ഇതിന് അയല്‍വാസികളെയോ, മറ്റു വിശ്വസ്തരെയോ ഏല്‍പിക്കുക. പകല്‍ സമയത്ത് വിളക്ക് അണക്കാനും മറക്കരുത്.

4) വീട് പൂട്ടി പോകുന്ന വിവരം അയല്‍വാസികളെ അറിയിക്കുക.

5) വീടിനകത്ത് പ്രവേശിക്കുന്ന വാതിലുകള്‍ സുരക്ഷിതമായി ലോക്ക് ചെയ്യുക. വിപണിയില്‍ ലഭിക്കുന്ന പുതിയ തരം ലോക്കുകള്‍ ഇതിന് ഉപയോഗിക്കാം. ഇതുകൂടാതെ ഡോര്‍ അലറാം ഉപയോഗിക്കാം. ഇതേ വാതിലുകള്‍ക്ക് പിന്നില്‍ സ്റ്റൂലിന് മുകളിലായി ഗ്ലാസ്, അലൂമിനിയും പാത്രങ്ങള്‍ തുടങ്ങിയവ പോലെയുള്ളത് വെക്കാം. വാതിലിന് അനക്കം സംഭവിച്ച് ഇവ താഴേക്ക് വീണ് ശബ്ദമുണ്ടായാല്‍ വിവരം അയല്‍വാസികള്‍ക്ക് അറിയാന്‍ സഹായകരമാകും.
www.kasargodvartha.com
6) വീടിന് മുന്നില്‍ ഇലകളും മറ്റും വീണുകിടക്കുന്നത് വൃത്തിയാക്കാന്‍ ആളെ ഏര്‍പാട് ചെയ്യുക

7) വീടിന്റെ എല്ലാ മുറികളും ലോക്ക് ചെയ്തിട്ടുണ്ടെന്നും ജനാലകള്‍ അടച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.

8) വീടിനു പരിസരത്ത് നിന്നും തൂമ്പാ, കോടാലി, വാക്കത്തി, കമ്പികഷണം, ഏണി തുടങ്ങിയവ മാറ്റി വെക്കുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കവര്‍ച്ചക്കാര്‍ പിടിമുറുക്കുന്നു; വീട് പൂട്ടിപ്പോകുന്നവര്‍ ജാഗ്രതൈ

Keywords : Kasaragod, Kerala, Robbery, House, Police, Kanhangad, Shop, Information, Attention to House owners. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia