മണികണ്ഠന് വധം: പ്രതികളുടെ വീട് തകര്‍ത്തു, തീവെക്കാന്‍ ശ്രമം
Apr 28, 2015, 12:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/04/2015) മാവുങ്കാല്‍ പുതിയകണ്ടത്തെ ഗള്‍ഫുകാരനായ മണിയെ (40) വാഴുന്നോറടിയില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിനുവിന്റെയും അനൂപിന്റെയും വീടുകള്‍ ഒരു സംഘം തകര്‍ത്ത് തീ വെക്കാന്‍ ശ്രമം. ബിജുവിന്റെ വാഴുന്നോറടി മധുരങ്കൈ ചാളക്കുഴിയിലെ വീടും അനൂപിന്റെ ചതുരക്കിണറിലെ വീടുമാണ് ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തകര്‍ത്തത്.
വീട്ടിനുള്ളിലെ സാധനങ്ങള്‍ സംഘം അടിച്ചു തകര്‍ത്തു. വിനുവിന്റെ അമ്മ കാരിച്ചിയെ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറ് മണിയ്ക്കാണ് മണികണ്ഠന് കുത്തേറ്റു മരിച്ചത്. പ്രതികളെ പോലീസ് അന്വേഷിച്ചു വരികയാണ്.
Also Read:
സൗദി രാജകുടുംബാംഗത്തിനെതിരെ നടപടിയെടുക്കാന്‍ രാജാവിന്റെ ഉത്തരവ്
Keywords: Kanhangad, Kerala, kasaragod, Murder, Police, Attempt to torch house of accused.
Advertisement:
മണികണ്ഠന് |
സൗദി രാജകുടുംബാംഗത്തിനെതിരെ നടപടിയെടുക്കാന്‍ രാജാവിന്റെ ഉത്തരവ്
Keywords: Kanhangad, Kerala, kasaragod, Murder, Police, Attempt to torch house of accused.
Advertisement: