രാജപുരത്ത് കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടാന്‍ ശ്രമം; പ്രതി വലയില്‍
Jun 6, 2015, 14:30 IST
രാജപുരം: (www.kasargodvartha.com 06/06/2015) പാണത്തൂരിനടുത്ത് കോട്ടയം സ്വദേശിയെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടാന്‍ ശ്രമം. ചെമ്പേരിയിലെ ഗേറ്റ് വേ ബാറിന്റെ ഉടമ കോട്ടയം സ്വദേശി മോട്ടി സിറിയക്കിനെയാണ് കഴിഞ്ഞ ദിവസം അക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ബാറിലെ മുന്‍ ജീവനക്കാരനായ മടിക്കേരി സോമവാര്‍പേട്ടയിലെ നിത്യ എന്ന യുവാവ് പോലീസ് വലയിലായി. വ്യാഴാഴ്ച രാത്രി 11 മണിയോടെ പാണത്തൂര്‍ ബസ് സ്റ്റാന്റിനടുത്ത് പാറക്കടവിലാണ് സംഭവം.
ബാറിലെ ജീവനക്കാരനെ വീട്ടില്‍ കൊണ്ടുവിട്ട് തിരിച്ചുവരികയായിരുന്നു സിറിയക്ക്. ഇതിനിടയില്‍ വഴിയില്‍ വെച്ച് നിത്യ കാറിന് കൈകാണിക്കുകയും മുന്‍പരിചയമുള്ളതിനാല്‍ സിറിയക്ക് കാര്‍ നിര്‍ത്തുകയുമായിരുന്നു. ഇതിനിടയിലാണ് നിത്യ കണ്ണില്‍ മുളക് പൊടി വിതറിയത്. മോഷണം മണത്തറിഞ്ഞ സിറിയക്ക് കാര്‍ പെട്ടെന്ന് ഓടിച്ചു പോവുകയായിരുന്നു.
പ്രതിയെ തേടി പോലീസ് സോമവാര്‍പേട്ടയിലേക്ക് തിരിച്ചിട്ടുണ്ട്.

Keywords : Rajapuram, Cash, Gold, Robbery, Kasaragod, Kerala, Kanhangad, Accuse, Car, Police.