വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പതിമൂന്നുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം
Apr 18, 2013, 16:17 IST
കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പതിമൂന്നുകാരിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. വഴിവക്കില്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് മൂന്നംഗസംഘം കടന്നുകളഞ്ഞു. വ്യാഴാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ പുഞ്ചാവിയില്‍ സദ്ദാംമുക്ക് എന്നറിയപ്പെടുന്ന സ്ഥലത്താണ് സംഭവം.
ഇലക്ട്രീഷന്‍ പുഞ്ചാവിയിലെ റംസാന്റെയും നസിയയുടെയും മകളായ മിസ്രിയയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഈ വീട്ടില്‍ മിസ്രിയയും സഹോദരങ്ങളായ മുബഷിറ, മുസമ്മില്‍, ഉമ്മ നസിയ, പിതൃമാതാവ് ആത്തിക്കയുമാണ് താമസം. വ്യാഴാഴ്ച വെളുപ്പിന് അജ്ഞാതരായ മൂന്നംഗസംഘം വീടിന് പിറകുവശത്തെ അടച്ചുറപ്പില്ലാത്ത വാതിലിന്റെ കൊളുത്ത് വടികൊണ്ട് ഇളക്കിയ ശേഷം വാതില്‍ തുറന്ന് അകത്ത് കടക്കുകയും കിടന്നുറങ്ങുകയായിരുന്ന മിസ്രിയയെ എടുത്തുകൊണ്ടുപോവുകയുമായിരുന്നു. നല്ല ഉറക്കത്തിലായതുകൊണ്ട് കുട്ടി ഈ സംഭവം അറിഞ്ഞിരുന്നില്ല. വീടിന്റെ 150 ഓളം മീറ്റര്‍ അകലെ എത്തിയപ്പോള്‍ കുട്ടിയുടെ തല മരത്തിന്റെ ചില്ലയില്‍ തട്ടിയതോടെ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഒച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങിയതോടെ സംഘം പെണ്‍കുട്ടിയെ വയലിലേക്ക് വലിച്ചെറിഞ്ഞ് ഇരുട്ടില്‍ മുങ്ങുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും പരിസരവാസികളും ഓടിയെത്തിയെങ്കിലും അജ്ഞാതസംഘത്തെ
തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നസിയ മകളെയും കൂട്ടി വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ട്.

കഞ്ചാവിനും മദ്യത്തിനും അടിമകളായ ഒരുസംഘം ചെറുപ്പക്കാരുടെ ശല്യം സഹിക്കാന്‍ കഴിയാത്ത പ്രദേശമാണ് സദ്ദാംമുക്കെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പെണ്‍കുട്ടിയെ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടിയാണ് മൂന്നംഗസംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Keywords: Kidnap attempt, Girl, Kanhangad, Punchavi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News