മുളക് വെള്ള പ്രയോഗം; സഹോദരിമാര്‍ ആശുപത്രിയില്‍
Feb 6, 2012, 16:28 IST
കാഞ്ഞങ്ങാട്: മുളക് വെള്ള പ്രയോഗത്തിനും മര്‍ദ്ദനത്തിനും ഇരകളായ സഹോദരിമാരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് മന്ന്യോട്ട് പൂതങ്ങാനത്തെ കല്യാണി (62), സഹോദരി നാരായണി (57) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച സഹോദരന്റെ ഭാര്യ ലീല, മക്കളായ സുനി, കവിത തുടങ്ങിയവര്‍ വീട്ടില്‍ അതിക്രമിച്ച കടന്ന് കല്യാണിയെയും നാരായണിയെയും മര്‍ദ്ദിക്കുകയും മുഖത്ത് മുളക് വെള്ളം തളിക്കുകയുമായിരുന്നു. കല്യാണിയുടെ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വെള്ളം നിറയ്ക്കുമ്പോള്‍ അടുത്ത വീട്ടിലേക്ക് തെറിച്ച് വീഴുന്നതിനെചൊല്ലിയുള്ള പ്രശ്നമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
Keywords: Attack, Kanhangad, kasaragod, sisters, Hospital