കുന്നുംകൈയില്‍ അക്രമത്തില്‍ അഞ്ചുപേര്‍ ആശുപത്രിയില്‍
Feb 10, 2012, 16:51 IST
കാഞ്ഞങ്ങാട്: നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ കുന്നുംകൈയില്‍ വ്യാഴാഴ്ച രാത്രി അക്രമം നടന്നു.ജമാഅത്ത് ജോയിന്റ് സെക്രട്ടറി അടക്കം 5 പേരെ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുംകൈ ജമാഅത്ത് ജോയിന്റ് സെക്രട്ടറിയും കാഞ്ഞങ്ങാട് - കൊന്നക്കാട് റൂട്ടിലോടുന്ന മുബാറക് ബസിന്റെ ഡ്രൈവറുമായ ഷാഹുല്‍ (35), മാതാവ് സുലേഖ(70), ഭാര്യ റംല(32), മരുമകന്‍ അഷ്‌റഫ് (29)എന്നിവര്‍ക്കും കുന്നുംകൈയിലെ റിഷാദിനുമാണ് (22) സംഘട്ടനത്തില്‍ പരിക്കേറ്റത്.
ഷാഹുലിനെയും കുടുംബാംഗങ്ങളെയും കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലും റിഷാദിനെ ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴ്ച വൈകുന്നേരം ഒരു സംഘം മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കടന്ന് തന്നെയും കുടുംബാംഗങ്ങളെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഷാഹുല്‍ പരാതിപ്പെട്ടു. നബിദിന ആഘോഷത്തിന് ബൈക്ക് റാലി നടത്തുന്നതിനെ എതിര്‍ത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് ഷാഹുല്‍ പറഞ്ഞു. അതെസമയം ഷാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിഷാദ് പരാതിപ്പെട്ടു.

Keywords: Kanhangad, Attack, കാഞ്ഞങ്ങാട്, അഞ്ചുപേര്‍