അക്രമം: അഞ്ച് പ്രതികള്‍ അറസ്റ്റില്‍
Apr 7, 2012, 13:30 IST
കാഞ്ഞങ്ങാട് : കിഴക്കുംകരയില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ അഞ്ച് പ്രതികളെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കുംകരയിലെ രാജേഷ്, അജിത്ത്, വൈശാഖ്, കൊടവലത്തെ രഞ്ജിത്ത്, കിഴക്കേ വെള്ളിക്കോത്ത് ചെരിച്ചിലിലെ രഞ്ജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. അഞ്ച് പേരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്(ഒന്ന്)കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
സിപിഎം പ്രവര്‍ത്തകരായ കിഴക്കേ വെള്ളിക്കോത്തെ കെ പ്രമോദ്, കെ സുനി, ബിജു, കൃപേഷ്, പ്രമോദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം കിഴക്കുംകരയില്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുമ്പ് നടന്ന അക്രമവുമായി ബന്ധപ്പെട്ട് രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിലെ വിരോധമാണ് കിഴക്കുംകരയിലെ അക്രമത്തിന് കാരണം.

Keywords: Kasaragod, Kanhangad, Attack, Arrest, CPM