ദമ്പതികളെ ആക്രമിച്ച കേസില്‍ ബന്ധുക്കള്‍ക്ക് ശിക്ഷ
Jun 9, 2012, 12:00 IST
കാഞ്ഞങ്ങാട്: പറമ്പില്‍ അതിക്രമിച്ച് കയറി റബ്ബര്‍ തൈകള്‍ നശിപ്പിക്കുകയും തടയാന്‍ ചെന്ന ദമ്പതികളെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ബന്ധുക്കളായ മൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചു.
ഭീമനടി മൈലാടും പാറയ്ക്കലിലെ എം വി തോമസ് (47), മകന്‍ ജിയോതോമസ് (21), തോമസിന്റെ സഹോദരന്‍ എം വി ജോസഫ് (52) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്. പരാതിക്കാരനും തോമസിന്റെ മറ്റൊരു സഹോദരനുമായ എം വി സെബാസ്റ്റ്യന്റെ (43) പരാതിപ്രകാരമാണ് മൂന്നുപേര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നത്.
സെബാസ്റ്റ്യന് പ്രതികള്‍ 10000 രൂപ നഷ്ടപരിഹാരം നല്‍കാനും നാല് വകുപ്പുകളിലായി 5000 രൂപ പിഴയടക്കാനുമാണ് കോടതി വിധിച്ചത്. 2009 ജൂലായ് 14 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സെബാസ്റ്റ്യന്റെ ഭീമനടി ക്രിസ്തുരാജ പള്ളിക്ക് സമീപത്തെ വീട്ടുപറമ്പില്‍ അതിക്രമിച്ച് കടന്ന തോമസും ജിയോയും ജോസഫും 25 ഓളം റബ്ബര്‍ തൈകള്‍ വെട്ടി നശിപ്പിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്ന സെബാസ്റ്റ്യനെ മൂന്നു പേരും ചേര്‍ന്ന് മരവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു.
ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ സെബാസ്റ്റ്യന്റെ ഭാര്യ റോസ്‌ലിക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ഒന്നര വര്‍ഷംമുമ്പ് പിതാവിന്റെ പേരിലുള്ള സ്ഥലത്തുണ്ടായിരുന്ന പമ്പ് സെറ്റ് എടുത്തുകൊണ്ടുപോയത് സംബന്ധിച്ച് സെബാസ്റ്റ്യനും സഹോദരങ്ങളായ തോമസ്, ജോസഫ് എന്നിവരും തമ്മില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
പറമ്പില്‍ റബ്ബര്‍ തൈകള്‍ വെച്ചതിന്റെ പേരില്‍ സെബാസ്റ്റ്യനെതിരെ സഹോദരങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് സഹോദരങ്ങള്‍ അടക്കമുള്ളവര്‍ തന്റെ പറമ്പിലെ റബ്ബര്‍ തൈകള്‍ നശിപ്പിക്കുകയും തന്നെയും ഭാര്യയെയും മര്‍ദ്ദിക്കുകയും ചെയ്തതെന്ന് സെബാസ്റ്റ്യന്റെ പരാതിയില്‍ പറയുന്നു.

Keywords: kasaragod, Kerala, Kanhangad, court order, Attack