city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹോദരങ്ങളെയും ബന്ധുവിനെയും ആക്രമിച്ച കേസിലെ 4 പ്രതികള്‍ കീഴടങ്ങി


സഹോദരങ്ങളെയും ബന്ധുവിനെയും ആക്രമിച്ച കേസിലെ 4 പ്രതികള്‍ കീഴടങ്ങി
കാഞ്ഞങ്ങാട്: സഹോദരങ്ങളെയും ബന്ധുവിനെയും മാരാകായുധങ്ങളുമായി ആക്രമിച്ച കേസില്‍ പ്രതികളായ നാല് പേര്‍ കോടതിയില്‍ കീഴടങ്ങി. ചിറ്റാരിക്കാല്‍ കുന്നും വയലിലെ അബ്ദുള്‍ സലാം(44), തോട്ടഞ്ചാലിലെ മാത്യുവിന്റെ മകന്‍ അനീഷ്(30), കണ്ണിവയലിലെ രാമകൃഷ്ണന്റെ മകന്‍ രാജേഷ്(26), ബേബിയുടെ മകന്‍ ജിജോ(42) എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി റിമാന്റ് ചെയ്തു. ചിറ്റാരിക്കാല്‍ കടുമേനിയിലെ ഓടപ്ലാക്കല്‍ ഷംസുദ്ദീന്റെ മക്കളായ കെ.എസ്.നിയാസ്, നൗഷാദ്, ഷമീം, ബന്ധുവായ യൂസഫലി എന്നിവരെ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിര്‍ത്തി വാക്കത്തികൊണ്ട് വെട്ടിയും ഇരുമ്പ് വടികൊണ്ട് അടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു.

നേരത്തെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പാലാവയലില്‍ തിരിച്ചെത്തിയ നാല് പേരും തറവാട് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.നിയാസിന്റെ വീട്ടുകാരും അബ്ദുള്‍ സലാമും തമ്മിലുള്ള സ്വത്ത് സംബന്ധമായ പ്രശ്‌നമാണ് അക്രമത്തിന് കാരണം.

Keywords: Attack, case, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia