മദ്യശാല ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മൂന്നുപേര്‍ക്കെതിരെ കേസ്
Dec 20, 2011, 15:08 IST
കാഞ്ഞങ്ങാട്: മദ്യശാല ജീവനക്കാരനെ ബിയര്‍കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
നോര്‍ത്ത് കോട്ടച്ചേരി മലനാട് ബാര്‍ ജീവനക്കാരനായ മുന്നാട് കപ്പണ വീട്ടില്‍ എം.ഗണേശന്റെ(39)പരാതി പ്രകാരം അജാനൂര്‍ കൊളവയലിലെ സുനിലിനും കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കുമെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രി 7.30 മണിയോടെ മലനാട് ബാറില്‍ മദ്യപിക്കുകയായിരുന്ന സുനിലും മറ്റ് രണ്ട് പേരും മദ്യകുപ്പികള്‍ മേശയിലടിച്ച് പൊട്ടിച്ചതിനെ ഗണേശന്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ സുനിലും സു ഹൃത്തുക്കളും ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Keywords: Kasaragod, Kanhangad, Assault, case