എ ടി എമ്മില്‍ നിന്ന് മൂന്നു ലക്ഷം രൂപ കവര്‍ന്ന കേസ്; എ ടി എം കൗണ്ടര്‍ സര്‍വീസ് എഞ്ചിനീയര്‍ കുറ്റം സമ്മതിച്ചു
Sep 10, 2015, 12:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com എ ടി എമ്മില്‍ നിന്ന് മൂന്നു ലക്ഷം രൂപ കവര്‍ന്ന കേസ്; എ ടി എം കൗണ്ടര്‍ സര്‍വീസ് എഞ്ചിനീയര്‍ കുറ്റം സമ്മതിച്ചു. കാഞ്ഞങ്ങാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പുതിയകോട്ടയിലെ എ ടി എം കൗണ്ടറില്‍ നിന്നും പണം കവര്‍ച്ച ചെയ്ത കേസിലെ പ്രതി എ ടി എം കൗണ്ടര്‍ സര്‍വീസ് എഞ്ചിനീയര്‍ ആലുവ സി എസ് ഐ പള്ളിക്കടുത്തെ വിനോദ് ജിറോസാണ് കുറ്റം സമ്മതിച്ചത്.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങിയ വിനോദിനെ ഹൊസ്ദുര്‍ഗ് സി ഐ യു. പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വിശദമായി ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഉദിനൂര്‍ ഗ്രാമീണ ബാങ്കിന്റെയും ബദിയഡുക്ക കാനറാ ബാങ്കിന്റെയും എ ടി എം കൗണ്ടറില്‍ നിന്നായി രണ്ട് ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസിലും പ്രതിയാണ് വിനോദ്.
2014 ജൂണ്‍ മൂന്നിനും ആറിനും ഇടയിലാണ് എ ടി എം കൗണ്ടറില്‍ നിന്ന് വിനോദ് പണം കവര്‍ന്നത്. പോലീസ് സംഘം പുതിയകോട്ടയിലെ എ ടി എം കൗണ്ടറിലേക്ക് വിനോദിനെ കൊണ്ടു പോയി തെളിവെടുത്തു.
Keywords: ATM, Accused, Kanhangad, Kasaragod, Kerala, Accused, ATM robbery accused commits guilty.