സാമൂഹ്യ സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നണം: മെട്രോ മുഹമ്മദ് ഹാജി
Aug 9, 2012, 22:12 IST
അതിഞ്ഞാല്‍ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഫീസ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട്
മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.
|
അതിഞ്ഞാല്‍ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബി ന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലുള്ള എല്ലാ വിഭാഗം ആളുകളെയും മുഖ്യധാരയില്‍ യോജിപ്പിച്ച് കൊണ്ടുപോകുന്നതിന് ക്ലബുകള്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. സാമുദായിക സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കാനും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെ എല്ലാ സ്വാര്‍ത്ഥ താത്പര്യങ്ങളും മാറ്റിവെച്ച് സഹായിക്കുന്നതിനും ക്ലബുകള്‍ മുന്നോട്ട് വരണം. ബ്രദേഴ്‌സ് ക്ലബ് പ്രവര്‍ത്തകരില്‍ നിന്ന് ഇത്തരമൊരു നല്ല ആത്മാര്‍ത്ഥമായ സമീപനം ഉണ്ടാകുമെന്ന് മെട്രോ മുഹമ്മദ് ഹാജി പ്രത്യാശ പ്രകടിപ്പിച്ചു. എം ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.
ഖാലിദ് അറബിക്കാടത്ത്, മജീദ് കല്ലിയില്‍, പി നാസര്‍, അബ്ദുല്ല പുഞ്ചാവി, എ പി റഷാദ്, കെ എച്ച് ബദറുദ്ദീന്‍, സി നൗഷാദ്, യു വി ഹനീഫ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. എ പി ഉമ്മര്‍ സ്വാഗതവും വി വി ഇല്യാസ് നന്ദിയും പറഞ്ഞു.
കായിക രംഗത്ത് ഇതിനകം വ്യക്തിമുദ്രപതിപ്പിച്ച ബ്രദേഴ്‌സ് ക്ലബ് പ്രവര്‍ത്തകര്‍ ഇത്തവണ റംസാന്‍ മാസത്തില്‍ പാവപ്പെട്ട രോഗികള്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
Keywords: Athinhal, Brothers Sports Club, Inauguration, Metro Mohammed Kunhi, Kasaragod.