നാടിന് സുഗന്ധം പരത്തിയ അത്തര്‍ ഹാജി യാത്രയായി
Sep 3, 2014, 20:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.09.2014) അത്തര്‍ വ്യാപാരിയായിരുന്ന ആറങ്ങാടിയിലെ ടി. കുഞ്ഞാമദ് ഹാജി എന്ന അത്തര്‍ ഹാജി (94) നിര്യാതനായി. ആദ്യ കാലങ്ങളില്‍ അത്തര്‍ വ്യാപാരരംഗത്ത് സജീവമായിരുന്ന അദ്ദേഹം വാര്‍ധക്യ സഹചമായ അസുഖംമൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.
കാസര്‍കോടിന്റെ വിവധഭാഗങ്ങളില്‍ രാവിലെ മുതല്‍ അന്തിവരെയും കാല്‍നടയായാണ് അത്തര്‍ ഹാജി അത്തറ് വില്‍പ്പന നടത്തിയിരുന്നത്. മുപ്പതുകളില്‍ സൗത്ത് കാനറയിലെ ആദ്യകാല അത്തറ് വില്‍പ്പനക്കാരനായിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷമാണ് ഹാജി അത്തറ് പെട്ടിയും തൂക്കി നാടും വീടും ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങിയത്. കാസര്‍കോട്, പൊയ്‌നാച്ചി, കാഞ്ഞങ്ങാട്, ബന്തടുക്ക, ഉദുമ, നീലേശ്വരം എന്നീ ബസാറുകളിലും ആഴ്ച ചന്തകളിലുമാണ് അത്തറ് വില്‍പ്പന നടത്തിയിരുന്നത്.
ഭാര്യ: കുഞ്ഞാമിന ഹജ്ജുമ്മ. മക്കള്‍: കുഞ്ഞി ഫാത്വിമ, സുലൈഖ, അബ്ദുല്ല (അബൂദാബി), യൂനുസ്, സകറിയ, അയ്യൂബ്, നൂറുദ്ദീന്‍ (കുവൈത്ത്), റഹ്മത്ത്. മരുമക്കള്‍: ഖദീജ, റാബിയ, മൈമൂന, ജമീല, സഫ്രിയ, അഹമ്മദ് മുണു (മഞ്ചേശ്വരം), അബ്ബാസ് (ദുബൈ), പരേതനായ ഉമ്മര്‍. സഹോദരങ്ങള്‍: കൈച്ചുമ്മ, പരേതനായ അബൂബക്കര്‍, മുഹമ്മദ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Obituary, Kasaragod, Udma, Nileshwaram, Athar Haji Passes away.