കേന്ദ്ര സര്‍വ്വകലാശാല അസി.പ്രൊഫസര്‍ ഡോ.വിജിയുടെ മരണത്തില്‍ വൈസ് ചാന്‍സലര്‍ അനുശോചിച്ചു
Mar 5, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 05/03/2015) കേരള കേന്ദ്ര സര്‍വ്വകലാശാല പ്ലാന്റ് സയന്‍സ് പഠനവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ: വിജിയുടെ (34) മരണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ: ജി. ഗോപകുമാര്‍ അനുശോചിച്ചു. തിരുവനന്തപുരം കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന സെമിനാറില്‍ പങ്കെടുത്തതിന് ശേഷം കാസര്‍കോട്ടേക്ക് മടങ്ങുന്ന വഴിയില്‍ തൃശ്ശൂര്‍ കൊടുങ്ങല്ലൂരിനടുത്ത് വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാറപകടമുണ്ടായത്.
സംഭവസ്ഥലത്ത് തന്നെ വിജി മരിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവ് സമീര്‍ കുമാര്‍ നിസ്സാര പരിക്കുകളോടെ ചികില്‍സയിലാണ്. കേന്ദ്ര സര്‍വ്വകലാശാല ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി പഠന വിഭാഗം മേധാവിയാണ് സമീര്‍ കുമാര്‍.
തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂര്‍ അരശുംമൂട് സ്വദേശിയായ വിജി കഴിഞ്ഞ ഒന്നര വര്‍ഷമായി കേന്ദ്ര സര്‍വ്വകലാശാലയില്‍ ജോലിചെയ്യുകയായിരുന്നു. മക്കള്‍: അഫിനവ് (രണ്ട്) മകള്‍ ആഭ (നാല്). വിജിയുടെ മരണത്തില്‍ സര്‍വ്വകലാശാലയിലെ അധ്യാപകരും ജീവനക്കാരും അനുശോചിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
പെരിയ കേന്ദ്രസര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ തൃശൂരില്‍ കാറപകടത്തില്‍ മരിച്ചു
Keywords : Kasaragod, Kerala, Central University, Death, Condolence, Kanhangad, Periya, Vice Chancellor, G Gopakumar, Dr. Viji.
സംഭവസ്ഥലത്ത് തന്നെ വിജി മരിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവ് സമീര്‍ കുമാര്‍ നിസ്സാര പരിക്കുകളോടെ ചികില്‍സയിലാണ്. കേന്ദ്ര സര്‍വ്വകലാശാല ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി പഠന വിഭാഗം മേധാവിയാണ് സമീര്‍ കുമാര്‍.
ഡോ: വിജി |