ഹോംനേഴ്സിനെ മര്‍ദ്ദിച്ച സ്ഥാപന ഉടമക്കെതിരെ കേസ്
Mar 6, 2012, 16:44 IST
കാഞ്ഞങ്ങാട്: ഹോം നേഴ്സിനെ ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ട ഹോംനേഴ്സിനെ മര്‍ദ്ദിക്കുകയും കൈയ്യില്‍ പിടിച്ച് മാനഹാനി വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ സ്ഥാപന ഉടമയ്ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
അതിഞ്ഞാലില്‍ പ്രവര്‍ത്തിക്കുന്ന അല്‍മാസ് ഹോംനേഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന നീലേശ്വരം പള്ളിക്കരയിലെ അമ്പുവിന്റെ മകള്‍ കെ.ഗീതയുടെ (33) പരാതി പ്രകാരം സ്ഥാപന ഉടമ പയ്യന്നൂര്‍ സ്വദേശി രവീന്ദ്രനെതിരെയാണ് കേസ്. സ്ഥാപനത്തില്‍ നിന്നും ലഭിക്കാനുള്ള മൂന്ന് മാസത്തെ ശമ്പളം ചോദിച്ചതിലുള്ള വിരോധമാണ് രവീന്ദ്രന് തന്നെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് ഗീതയുടെ പരാതിയില്‍ പറയുന്നു. രവീന്ദ്രന് ഗീതയെ ഭീഷണിപ്പെടുത്തുകയും കൈയ്യില്‍ കടന്നു പിടിച്ച് മാനഹാനി വരുത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കി.
Keywords: Home Nurse, Assault, Ajanur, Kanhangad, case, Kasaragod