ഭര്‍ത്താവിന്റെ മര്‍ദനം: യുവതിക്കും കുഞ്ഞിനും 10,000 രൂപ ആശുപത്രി ചിലവ് നല്‍കാന്‍ വിധി
Jan 25, 2013, 19:04 IST
കാഞ്ഞങ്ങാട്: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെയും കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഇവരുടെ ചികിത്സയ്ക്കായി അടിയന്തിരമായി 10,000 രൂപ ആശുപത്രി ചിലവ് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
കാസര്‍കോട് മാര്‍ത്തോമ വിദ്യാലയത്തിലെ അധ്യാപികയും ബിരിക്കുളത്തെ കുര്യാക്കോസിന്റെ മകളുമായ അനില(21)യ്ക്കും അഞ്ചുമാസം പ്രാമയമുള്ള മകന്‍ ജോയലിനും ഭര്‍ത്താവ് ഒടയഞ്ചാലിലെ സിന്റോ ആശുപത്രി ചിലവ് നല്‍കണമെന്നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഉത്തരവിട്ടത്.
ഇതിന് പുറമെ അനിലയ്ക്കും കുഞ്ഞിനും പോലീസ് സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഒരാഴ്ച മുമ്പാണ് അനിലയെയും കുഞ്ഞിനെയും മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് സിന്റോ തങ്ങളെ ക്രൂരമായി മര്‍ദിക്കുകയും കുഞ്ഞിനെ എടുത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന തന്നെ അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തുവെന്ന് അനില പരാതി നല്‍കിയിരുന്നു. ബഹളം കേട്ട് പരിസരവാസികള്‍ എത്തിയതോടെ അക്രമം അവസാനിപ്പിച്ച് സിന്റോ സ്ഥലം വിട്ടിരുന്നു. കുഞ്ഞിന്റെ ഒടിഞ്ഞ തോളെല്ല് ജില്ലാശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.

Keywords: Attack, Husband, Wife, Child, Injured, Hospital, Treatment, Expense, Court, Order, Kasaragod, Kanhangad, Hosdurg, Kerala, Malayalam news