വീട്ടമ്മയെ മര്‍ദ്ദിച്ചു; മകന്റെ ഭാര്യയടക്കം 4 പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
Jul 18, 2012, 15:51 IST
കാഞ്ഞങ്ങാട്: കുടുംബ പ്രശ്നം സംബന്ധിച്ച മധ്യസ്ഥ ചര്‍ച്ചക്കിടെ വീട്ടമ്മയെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മകന്റെ ഭാര്യയടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്കി.
ഒടയഞ്ചാല്‍ പടിമരുതിലെ ഷാജിയുടെ ഭാര്യ ടി കെ ശാന്തമ്മ(45)യുടെ പരാതി പ്രകാരം മകന് ഷാജുമോന്റെ ഭാര്യ എം വി വിനീത(26), വിനീതയുടെ മാതാപിതാക്കളായ എം വി പുഷ്പ(45), എം ടി വിജയന്(52), വിനീതയുടെ സഹോദരന് എം വി വിപിന്‍ (23) എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി ചിറ്റാരിക്കാല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
വിനീതയെ നാലാം പ്രതിയും പിതാവ് വിജയനെ ഒന്നാം പ്രതിയും മാതാവ് പുഷ്പയെ രണ്ടാം പ്രതിയും വിപിനെ മൂന്നാം പ്രതിയുമാക്കിയാണ് ശാന്തമ്മ കോടതിയില്‍ ഹരജി നല്‍കിയത്.
2011 ഡിസംബര്‍ 19 നാണ് ശാന്തമ്മയുടെ മകന് ഷാജുമോന്‍ വിനീതയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഷാജുമോന്‍ ഗള്‍ഫിലേക്ക് പോയിരുന്നു. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും അനുവാദമില്ലാതെ മംഗലാപുരം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ആശുപത്രികളില്‍ വിനീത നേഴ്സായി ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
വിനീത തന്നിഷ്ട പ്രകാരം ജീവിക്കുന്നതിനെ ചൊല്ലി പ്രശ്നങ്ങള്‍ പതിവായതോടെ വിനീത സ്വന്തം വീട്ടില്‍ പോകുകയായിരുന്നു. ഇതിനിടെ ഭര്‍ത്താവും വീട്ടുകാരും തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വിനീത കോടതിയിലും പോലീസിലും പരാതി നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കാന്‍ എളേരിത്തട്ട് എസ് എന്‍ ഡി പി ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ചയും നടത്തി. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ബന്ധുക്കളോടൊപ്പമെത്തിയ ശാന്തമ്മയെ ഗുണ്ടകളുടെ സഹായത്തോടെ വിനീതയും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ശാന്തമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ശാന്തമ്മ കോടതിയില്‍ ഹരജി നല്‍കിയത്.

Keywords: Kanhangad, Assault, court order, Kasaragod, Daughter in Law, Son