ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്
Apr 4, 2012, 00:00 IST
വെള്ളരിക്കുണ്ട് : കുടുംബ വഴക്കിനിടെ ഭാര്യയുടെ ഇരു കൈകളും തല്ലിയൊടിച്ച ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. പരപ്പ പടഌത്തെ കുമാരന്റെ മകള്‍ സുശീലയുടെ (21) പരാതി പ്രകാരം ഭര്‍ത്താവ് തോട്ടംചാലിലെ രവിക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി മദ്യ ലഹരിയില്‍ വീട്ടിലെത്തിയ രവി സുശീലയുമായി വഴക്കുകൂടുകയായിരുന്നു. ഇതിനിടയില്‍ രവി മരത്തടികൊണ്ട് സുശീലയുടെ രണ്ട് കൈകകളും തല്ലിയൊടിക്കുകയാണുണ്ടായത്. യുവതിയുടെ മുഖത്തും അടിയേറ്റു. സാരമായി പരിക്കേറ്റ സുശീലയെ ബന്ധുക്കളാണ് ജില്ലാശുപത്രിയിലെത്തിച്ചത്. പോലീസ് അന്വേഷണമാരംഭിച്ചതോടെ രവി ഒളിവില്‍ പോയിട്ടുണ്ട്.
Keywords: kasaragod, Kerala, Kanhangad, case, husband,