ബൈക്കിടിച്ച് എ.എസ്.ഐക്ക് പരിക്ക്
Jan 31, 2013, 19:49 IST
കാഞ്ഞങ്ങാട്: ബൈക്കിടിച്ച് എ.എസ്.ഐക്ക് സാരമായി പരിക്കേറ്റു. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ചന്ദ്രഭാനുവിനാണ് (50) അപകടത്തില്‍ പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് പടന്നക്കാട്ട് ബസിറങ്ങിയ ശേഷം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ചന്ദ്രഭാനുവിനെ പിറകില്‍ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ് മൂക്കിന് സാരമായി പരിക്കേറ്റ ചന്ദ്രഭാനുവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദ്രഭാനുവിനെ തട്ടിയശേഷം നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരനായ മധുരങ്കൈയിലെ രത്‌നാകരനും പരിക്കേറ്റു.

Keywords: Bike, Accident, ASI, Injured, Kasaragod, Kerala, Malayalam news