കാഞ്ഞങ്ങാട്: ചെറുകിട വ്യാപാരമേഖയിലേക്ക് കുത്തകകളുടെ കടന്നുവരവിനെതിരെ നടന്ന ഒറ്റയാള്‍ പ്രതിഷേധം ശ്രദ്ധേയമായി. ചിമേനിയിലെ ഹോട്ടലുമട പെരിങ്ങാലയിലെ അശോകനാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുമ്പില്‍ ഉപവാസം നടത്തിയത്. സംസ്ഥാനത്തെ ചെറുകിട വ്യാപാര മേഖലയിലേക്ക് വിദേശ കുത്തകകള്‍ കടന്നുവന്നാലുണ്ടാകുന്ന ദോശങ്ങള്‍ വിവരിക്കുന്ന പോസ്റ്ററുകളും അശോകന്‍ സമരവേദിക്കടുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ചുരുങ്ങിയ വിലക്ക് ചായയും പലഹാരങ്ങളും ഊണും നല്‍കി നേരത്തെ തന്നെ അശോകന്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Keywords: Kasaragod, Kanhangad, Ashok, Head post office