അനിതയുടെ ആത്മഹത്യ: പാര്‍ട്ണറുടെ ജാമ്യാപേക്ഷ തളളി
Mar 14, 2013, 19:52 IST
Siju |
Anitha |
കൊന്നക്കാട് മുട്ടോംകടവിലെ നെല്ലിക്കാശേരിയില്‍ സിജു (30) വിന്റെ ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി തള്ളിയത്.
ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹൈസ്‌കൂളിനടുത്ത് സ്വകാര്യ കെട്ടിടത്തില്‍ പൂങ്കാവനം ബിസിനസ് ഗ്രൂപ്പ് എന്ന പേരില്‍ നടത്തിവരികയായിരുന്ന ഡി.ടി.പി-കമ്പ്യൂട്ടര്‍-ടൈലറിംഗ് സ്ഥാപനത്തിലെ പാര്‍ട്ണര്‍മാരായ അനിതയും സിജുവും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഒടുവില്‍ അനിതയെ ആത്മഹത്യയിലേക്ക് നയിച്ചത്.
ഹൊസ്ദുര്‍ഗിലെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഏറ്റവും മുകളിലത്തെ നിലയില്‍ അനിത ഇടതു കൈ ഞരമ്പ് മുറിച്ച ശേഷം ചുരിദാര്‍ ഷാളില്‍ കെട്ടി തൂങ്ങി ജീവനൊടുക്കുകയായിരുന്നു. സിജുവിനെതിരെ ആത്മഹത്യാപ്രേരണയ്ക്കും വഞ്ചനയ്ക്കുമാണ് പോലീസ് കേസെടുത്തത്.
Related news:
അനിതയുടെ ആത്മഹത്യ: ബിസിനസ് പാട്ണര്‍ അറസ്റ്റില്‍
Keywords: Suicide, Anitha, Partner, Business, Siju, Bail, Reject, Court, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News