സ്‌ഫോടകവസ്തു: അന്വേഷണം ക്രഷര്‍ ഉടമയെ കേന്ദ്രീകരിച്ച്
Dec 5, 2011, 15:43 IST
കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് പിടിച്ചെടുത്ത് പറക്കളായിയിലെ കരിങ്കല്‍, ക്രഷര്‍ ഉടമയുടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണം ക്രഷര്‍ ഉടമ മാലക്കല്ല് പതിനെട്ടാംവയലിലെ ആലുക്കല്‍ ജോണിയെ ചുറ്റിപ്പറ്റി കേന്ദ്രീകരിച്ച്.
ക്രഷര്‍ മേഖലയില്‍ ജോണിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ചുവരികയാണ് പോലീസ് സംഘം. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ജോണിയും ജോണിയുടെ അടുത്ത ബന്ധുവായ മുന്‍ ഗള്‍ഫുകാരനും തമ്മില്‍ ബിസിനസ് കാര്യത്തില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്നും പ്രശ്‌നം കോടതിയില്‍ എത്തിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നീലേശ്വരത്തെ ബിസിനസ് പാര്‍ട്ണറെ കുറിച്ചും പോലീസ് അനേ്വഷണം തുടങ്ങിയിട്ടുണ്ട്. ക്രഷര്‍ ഉടമക്ക് സ്‌ഫോടക വസ്തുക്കള്‍ കാണാതായ സംഭവത്തെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. മൂന്നുമാസം മുമ്പാണ് സ്‌ഫോടകവസ്തുക്ക ള്‍ കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് പോലീസ് കരുതുന്നു.
അതിനിടെ സ്‌ഫോടകവസ്തു കവര്‍ച്ചക്ക് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയം കൂടുതല്‍ ബലപ്പെട്ടു. ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ഹരിസേനവര്‍മ്മ നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ മോഷണം പോയതിന് പിന്നില്‍ മാവോയിസ്റ്റ് ഗ്രൂ പ്പുകളുണ്ടെന്ന സൂചനയുണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പിനും ഇന്റലിജന്‍സിനും നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. പഴയ നക്‌സലൈറ്റ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ള കോളനി ക്രഷര്‍ സ്ഥിതി ചെ യ്യുന്ന സ്ഥലത്തുനിന്ന് അല്പം അകലെയാണ്. പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ ഗോ ഡൗണ്‍ തകര്‍ത്ത സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പലരും മലയോരത്തുണ്ട്. ഇതൊക്കെ കൂട്ടിയിണക്കിയാണ് ഇന്റലിജന്‍സ് സ്‌ഫോടകവസ്തുക്കളുടെ മോഷണത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സൂചന പുറത്തുവിട്ടത്.

Keywords: Ambalathara, Kanhangad, കാഞ്ഞങ്ങാട്, Enquiry, ക്രഷര്‍ ഉടമ, അന്വേഷണം